Image

പൊലീസ്‌ ഡ്രൈവര്‍ക്ക്‌ മര്‍ദ്ദനമേറ്റ സംഭവം: മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഇടപെടുന്നു

Published on 15 June, 2018
പൊലീസ്‌ ഡ്രൈവര്‍ക്ക്‌ മര്‍ദ്ദനമേറ്റ സംഭവം: മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഇടപെടുന്നു

തിരുവനന്തപുരം: പൊലീസ്‌ ഡ്രൈവറെ എ.ഡി.ജി.പിയുടെ മകള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഇടപെടുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലി ചെയ്യുന്ന പൊലീസുകാരുടെ പട്ടിക എത്രയും പെട്ടെന്ന്‌ നല്‍കാനാണ്‌ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം. വാഹനങ്ങളുടെ കണക്ക്‌ നല്‍കാനും ഡി.ജി.പി.യോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

അതേസമയം, പൊലീസ്‌ ഡ്രൈവറുടെ പരാതി സംബന്ധിച്ച്‌ ഡി.സി.ആര്‍.ബി (ഡിസ്‌ട്രിക്‌ട്‌ ക്രൈം റെക്കാര്‍ഡ്‌സ്‌ ബ്യൂറോ) അന്വേഷിക്കും. ഡി.വൈ.എസ്‌.പി പ്രതാപന്‍ നായര്‍ക്കാണ്‌ അന്വേഷണ ചുമതല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക