Image

അവിശ്വസിനീയമായ ലോക റെക്കോര്‍ഡ്‌

എബി മക്കപ്പുഴ Published on 26 March, 2012
അവിശ്വസിനീയമായ ലോക റെക്കോര്‍ഡ്‌
ഡാലസ്‌: അവിശ്വസിനീയമായ ലോക റെക്കോര്‍ഡ്‌ പത്തു വര്‍ഷത്തെ കഠിന പരിശീലനത്തിലൂടെ നേടിയെടുത്തു. ലി ഹോന്‍ഗ്‌ സിയോ (30) എന്ന ചൈനക്കാരന്‍ അതി സാഹസീകമായി 23 തടി കൊണ്ടുള്ള ബെഞ്ചുകള്‍ പതിനൊന്നു സെക്കന്റ്‌ തന്റെ പല്ലുകളില്‍ വായുവില്‍ വഹിച്ചു കൊണ്ട്‌ ഗിന്നീസ്‌ റെക്കോര്‍ഡ്‌ നേടിയെടുത്തു. ബെഞ്ചുകളുടെ തൂക്കം 70 കിലോ എന്ന്‌ സാക്ഷ്യപ്പെടുതിയിട്ടുണ്ട്‌. ചോങ്ങ്‌ഖിന്‍ഗ്‌ സിറ്റി സെന്ററിലയിരുന്നു ഈ അഭ്യാസപ്രകടനം അരങ്ങേറിയത്‌. ഏഴു പൗണ്ട്‌ തൂക്കമുള്ള ഓരോ ബെഞ്ചും മൂന്നു ഫീറ്റ്‌ നീളവും 1 1/2 ഫീറ്റ്‌ ഉയരവുമുള്ളതായിരുന്നു.

ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിനിസി വേള്‍ഡ്‌ റെക്കോര്‍ഡ്‌ ഓഫീസ്‌ ലിയ്‌ക്ക്‌ വേള്‍ഡ്‌ റെക്കോര്‍ഡ്‌ സമ്മാനിച്ചു.
അവിശ്വസിനീയമായ ലോക റെക്കോര്‍ഡ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക