Image

ചിക്കാഗോയിലെ കൂടല്ലൂര്‍ സംഗമം ജൂണ്‍ 24 ന്

ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ Published on 15 June, 2018
ചിക്കാഗോയിലെ കൂടല്ലൂര്‍ സംഗമം ജൂണ്‍ 24 ന്
കോട്ടയം ജില്ലയിലെ കൂടല്ലൂര്‍ എന്ന കൊച്ചു ഗ്രാമത്തിന്റെ നന്മയും പേറി ചിക്കാഗോയില്‍ വാസമുറപ്പിച്ചിരിക്കുന്ന എല്ലാ കൂടല്ലൂര്‍ നിവാസികളുടെയും ഒരു സംഗമം ജൂണ്‍ 24 ഞായറാഴ്ച 12.30  മുതല്‍ 7 മണി വരെ നടത്തപ്പെടുന്നു.  മോര്‍ട്ടന്‍ ഗ്രോവിലെ സെയിന്റ് പോള്‍ വുഡ്‌സ് ഗ്രൊവില്‍ വെച്ച് നടത്തപെടുന്ന കൂടല്ലൂര്‍ സംഗമത്തില്‍ കൂടല്ലൂര്‍ ജനിച്ചു വളര്‍ന്ന എല്ലാവരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കുന്നു.

  വര്‍ഷങ്ങളായി മുടങ്ങാതെ നടത്തപെടുന്ന കൂടല്ലൂര്‍ സംഗമത്തിലൂടെ ചിക്കാഗോയിലെ അവരുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമാണ് . നൂറിലധികം കുടുംബങ്ങള്‍ ഇന്ന് ചിക്കാഗോയില്‍ നിലനില്‍ക്കുന്നു.  തങ്ങളുടെ വളര്‍ച്ചക്ക്  തുടക്കം കുറിച്ച  കൂടല്ലൂര്‍ ഗ്രാമത്തിന്റെ  വിവരങ്ങള്‍ പരസ്പരം പങ്കു വെച്ചും കളിച്ചും ഭക്ഷിച്ചും നല്ല നല്ല കര്‍മ്മ പരിപാടികള്‍  ആവിഷ്‌കരിച്ചും കൂടല്ലൂര്‍ സംഗമം മറ്റു എല്ലാ സംഗമങ്ങള്‍ക്കും ഒരു മാതൃകയായി നില്കുന്നു. 'ചങ്ക്‌സ് 2018' എന്ന ഈ വര്‍ഷത്തെ കൂടല്ലൂര്‍ സംഗമത്തിലേക്കു എല്ലാ കൂടല്ലൂര്‍ നിവാസികളെയും സ്വാഗതം ചെയ്യുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക്  ജോര്‍ജ് പുതുശ്ശേരില്‍ (224 578 6794 ) . സണ്ണി ചേത്തലില്‍ കരോട്ട് (847 770 1614 ), തോമസ് ഇടിയലില്‍ (224 3926663).


ചിക്കാഗോയിലെ കൂടല്ലൂര്‍ സംഗമം ജൂണ്‍ 24 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക