എ.ഡി.ജി.പിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവം അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതീവ ഗുരുതരമായാണ് സര്‍ക്കാര്‍ സംഭവത്തെ കാണുന്നത്. എത്ര ഉന്നതനായാലും കര്‍ശന നടപടി ഉണ്ടാകും. കേരളത്തിന്റെ തനിമ മനസിലാക്കി പെരുമാറാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ മര്‍ദിച്ചുവെന്നാണ് പൊലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ പരാതി നല്‍കിയത്.സുധേഷ് കുമാറിന്റെ വീട്ടിലെ നായയെ വരെ ക്യാമ്ബിലെ പൊലീസുകാരെ കൊണ്ടാണ് കുളിപ്പിക്കുന്നത്. ഭാര്യയും മകളും പൊലീസുകാരെ അടിമകളായാണ് കാണുന്നത്. കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും തന്നെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഗവാസ്‌കര്‍ പറഞ്ഞിരുന്നു. എ.ഡി.ജി.പിയുടെ മകള്‍ നല്‍കിയ പരാതിയില്‍ ഗവാസ്‌കറിനെതിരെയും മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്.