Image

നസ്രിയ നസിമിന്റെ തിരിച്ചുവരവ്‌ ആഘോഷമാക്കി അഞ്‌ജലി മേനോന്‍ സംവിധാനം നിര്‍വഹിക്കുന്ന 'കൂടെ'യിലെ `ആരാരോ` ഗാനം

Published on 15 June, 2018
 നസ്രിയ നസിമിന്റെ തിരിച്ചുവരവ്‌ ആഘോഷമാക്കി അഞ്‌ജലി മേനോന്‍ സംവിധാനം നിര്‍വഹിക്കുന്ന 'കൂടെ'യിലെ `ആരാരോ` ഗാനം
കൊച്ചി: അഞ്‌ജലി മേനോന്‍ സംവിധാനം നിര്‍വഹിക്കുന്ന 'കൂടെ'യിലെ ആദ്യ ഗാനം നസ്രിയ നസിമിന്റെ തിരിച്ചുവരവ്‌ ആഘോഷമാക്കി യൂട്യൂബില്‍ റിലീസ്‌ ചെയ്‌തു. `ആരാരോ` എന്ന ഗാനം വളരെ മനോഹരമായ ലൊക്കേഷനുകളിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌.

രഖു ദീക്ഷിത്‌ പ്രേക്ഷകരുടെ മനസ്സില്‍ കുളിരുകോരും വിധം ഹൃദയസ്‌പര്‍ശിയായാണ്‌ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. റഫീഖ്‌ അഹമ്മദിന്റെ വരികള്‍ക്ക്‌ ആന്‍ എമിടെ മധുരസ്വരം ഗാനത്തിന്റെ മാറ്റ്‌ കൂട്ടുന്നു. ഗാനം യൂട്യൂബില്‍ തരംഗമായി ഒരു ദിവസം കൊണ്ട്‌ തന്നെ 10 ലക്ഷം വ്യൂസ്‌ കടന്നു.

അഞ്‌ജലി മേനോന്‍ തിരക്കഥയൊരുക്കി സംവിധാനം നിര്‍വഹിച്ച 'കൂടെ'യില്‍ നസ്രിയ നസിം, പൃഥ്വിരാജ്‌ സുകുമാരന്‍, പാര്‍വതി എന്നിവരാണ്‌ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

റോഷന്‍ മാത്യു, സിദ്ധാര്‍ഥ്‌ മേനോന്‍, ദര്‍ശന രാജേന്ദ്രന്‍, മാലാ പാര്‍വതി, വിജയരാഘവന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌. ഛായാഗ്രഹണം ലിറ്റില്‍ സ്വയമ്പും ചിത്രസംയോജനം പ്രവീണ്‍ പ്രഭാകറും നിര്‍വഹിച്ചിരിക്കുന്നു. ജൂലൈയില്‍ തീയേറ്ററുകളില്‍ എത്തുന്ന 'കൂടെ' ലിറ്റില്‍ ഫിലിംസ്‌ ഇന്ത്യയുടെ കൂടെ രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്‌ജിത്താണ്‌ നിര്‍മിച്ചിരിക്കുന്നത്‌. മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ പാര്‍ട്‌ണര്‍.

`ആരാരോ` ഗാനം യൂട്യൂബില്‍ കാണാന്‍: https://www.youtube.com/watch?v=MVBj471BXmM 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക