Image

അവസാന നിമിഷ ഗോളില്‍ ഈജിപ്തിനെതിരെ ഉറുഗ്വേയ്ക്ക് ജയം

Published on 15 June, 2018
അവസാന നിമിഷ ഗോളില്‍ ഈജിപ്തിനെതിരെ ഉറുഗ്വേയ്ക്ക് ജയം
മത്സരത്തിന്റെ അവസാന വിസില്‍ മുഴങ്ങാന്‍ രണ്ടു മിനിറ്റ് മാത്രം ഉറുഗ്വേയ്ക്ക് മിന്നുന്ന ജയം. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ ഈജിപ്തിന്റെ പ്രതീക്ഷകളില്‍ മങ്ങല്‍ വീഴ്ത്തി ജിമെനെസിന്റെ ബുള്ളറ്റ് ഹെഡര്‍. മൂന്നാം നമ്പര്‍ താരം ഹോസെ ജിമെനെസിന്റെ തകര്‍പ്പന്‍ ഹെഡര്‍ ഗോളാണ് ഗോള്‍രഹിത സമനിലയിലേക്ക് നീങ്ങിയ പോരാട്ടത്തിന് ജയം സമ്മാനിച്ചത്. 88-ാം മിനിറ്റില്‍ ഹോസെ നേടിയ ഗോളിലൂടെ ഈജിപ്തിനെതിരെ മുറപടിയില്ലാത്ത ഒരു ഗോളിന് ലോകകപ്പിന്റെ രണ്ടാം മത്സരത്തില്‍ ഉറുഗ്വേയ്ക്ക് ജയം.
ഈജിപ്ത് ബോക്‌സിന് വലതുവശത്ത് ഉറുഗ്വേയ്ക്ക് ലഭിച്ച ഫ്രീകിക്കില്‍ നിന്നാണ് ആ ഗോള്‍, ഗോള്‍വല ചലിപ്പിച്ചത്. അവസാന നിമിഷം വരെ പൊരുതി നിന്ന ഈജിപ്തിനിത് അപ്രതീക്ഷിത തോല്‍വിയാണ് സമ്മാനിച്ചത്.

സലായോ, സുവാരസോ എന്നാതായിരുന്നു ആവേശപ്പോരിന് നിമിഷങ്ങള്‍ക്കു മുമ്പു വരെ. ഒടുവില്‍ 28 വര്‍ഷങ്ങള്‍ക്കു ശേഷം ലോകകപ്പിനെത്തിയ ഈജിപ്തിന് സൂപ്പര്‍താരത്തെ സൈഡ് ബെഞ്ചിലിരുത്തി കളിക്കളത്തിലിറങ്ങേണ്ടി വന്നു. ഈജിപ്തും ലാറ്റിനമേരിക്കന്‍ വമ്പന്മാരായ ഉറുഗ്വായും തമ്മിലുള്ള പോരാട്ടം ഇഞ്ചോടിഞ്ചാണ് മുറുകിയത്.
ലൂയിസ് സ്വാരസ്, എഡിസണ്‍ കവാനിക്കും പുറമെ സലാ ആയിരുന്നു ശ്രദ്ധാകേന്ദ്രം. മുഹമ്മദ് സലാ പകരക്കാരുടെ ബെഞ്ചിലാണ് ഇടംപിടിച്ചത്. ഫിഫ റാങ്കിംഗില്‍ 46-ാം സ്ഥാനക്കാരായ ഈജിപ്ത് സലാ എന്ന മാന്ത്രികന്റെ മികവിലാണ് ലോകകപ്പിനെത്തിയത്. ലാറ്റിനമേരിക്കന്‍ വമ്പന്മാരായ ഉറുഗ്വായ് റാങ്കിംഗില്‍ 17-ാം സ്ഥാനത്താണ്. 

മുഹമ്മദ് സലായുടെ അസാന്നിധ്യത്തിലും ഈജിപ്ത് ഇഞ്ചോടിഞ്ച് പോരാട്ടമാണ് പുറത്തെടുക്കുന്നത്. തോളിനേറ്റ പരിക്കിനെ തുടര്‍ന്നാണ് സലാ അന്തിമ ഇലവനില്‍ ഇടംപിടിക്കാഞ്ഞത്. സലയുടെ അഭാവത്തില്‍ പ്രതിരോധത്തില്‍ ഊന്നിയ ശൈലിയാണ് കോച്ച് ഹെക്ടര്‍ കൂപ്പര്‍ പുറത്തെടുത്തിരിക്കുന്നത്. കളി ആദ്യ പകുതിയോടടുക്കുമ്പോള്‍ ഈജിപ്ഷ്യന്‍ പോസ്റ്റിലേക്ക് തൊടുത്ത സുവാരസിന്റെ മികച്ച ഷോട്ടാണ് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തേക്ക് തെറിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക