ബോണില്‍ മലങ്കര സമൂഹത്തിന്റെ സെമിനാറും അപ്പസ്‌തോലിക് വിസിറ്റേറ്ററിന് സ്വീകരണവും
EUROPE
15-Jun-2018

ബോണ്‍: ജര്‍മനിയിലെ മലങ്കര കത്തോലിക്കാ സമൂഹം വര്‍ഷം തോറും നടത്തിവരാറുള്ള വാരാന്ത്യ സെമിനാര്‍ ജൂണ്‍ 29 വെള്ളിയാഴ്ച മുതല്‍ ജൂലൈ ഒന്ന് ഞായറാഴ്ച വരെ ബോണിലെ ഹൗസ് വീനസ്ബര്‍ഗില്‍ നടക്കും. മലങ്കര കത്തോലിക്കാ സഭയുടെ യൂറോപ്പിലെ പുതിയ അപ്പസ്‌തോലിക് വിസിറേറ്റര്‍ ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് തിരുമേനി സെമിനാറിന് നേതൃത്വം നല്‍കും.
ജൂലൈ ഒന്നിന് രാവിലെ പത്തിന് തിരുമേനിയുടെ അധ്യക്ഷതയില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും. സെമിനാറിനോടനുബന്ധിച്ച് ജൂലൈ ഒന്നിന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് സ്വീകരണവും നല്‍കും. ഉച്ചകഴിഞ്ഞ രണ്ടിനു തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ കുര്‍ബാനയും തുടര്‍ന്ന് സ്വീകരണ സമ്മേളനവും ഉണ്ടായിരിയ്ക്കും.
സമൂഹബലിയും സ്വീകരണവും ബോണ്‍ വീനസ്ബര്‍ഗിലെ ഹൈലിഗ് ഗൈസ്റ്റ് ദേവാലയത്തില്‍ നടക്കുന്ന പരിപാടിയില്‍ ജര്‍മനിയിലെ ബിഷപ്പ് കോണ്‍ഫറന്‍സ് പ്രതിനിധിയും, വിവിധ രൂപതകളിലെ പ്രതിനിധികളും പങ്കെടുക്കും. പരിപാടികളിലേയ്ക്ക് ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി മലങ്കര സഭാസമൂഹം അറിയിച്ചു.
വിവരങ്ങള്‍ക്ക്:
ഫാ.സന്തോഷ് തോമസ് കോയിക്കല്‍ 0176 80383083,
ഗ്രേസി വര്‍ഗീസ് 0228 636624, വര്‍ഗീസ് കര്‍ണാശേരില്‍ 0223345668.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments