Image

രഞ്ജിത്ത് ചിത്രം DRAമാ

Published on 15 June, 2018
രഞ്ജിത്ത് ചിത്രം DRAമാ

സാക്ഷാല്‍ രഞ്ജിത്തും അല്പം ന്യൂജനറേഷന്‍ കോമഡി പിടിക്കാനുള്ള തയാറെടുപ്പിലാണ്. ഡ്രാമ എന്നാണ് പുതിയ രഞ്ജിത്ത് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അതും മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രം. മുമ്പ് ബിലാത്തിക്കഥ എന്ന പേരില്‍ അനൗണ്‍സ് ചെയ്തിരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ ഡ്രാമയായി പ്രേക്ഷകര്‍ക്ക് മുമ്പിലേക്ക് എത്തുന്നത്. ഡ്രാമ വെറും ഡ്രാമയല്ല.  DRAമാ എന്നാണ് ചിത്രത്തിന്‍റെ ടൈറ്റില്‍. അതായത് ഒരു മംഗ്ലീഷ് പേര്. അവിടെ തന്നെ തുടങ്ങുന്ന പുത്തന്‍ ഹാസ്യത്തിന്‍റെ ചേരുവ. 
മലയാള സിനിമയില്‍ ന്യൂജനറേഷന്‍ തരംഗം വന്നതോടെ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്ന സംവിധായകനാണ് രഞ്ജിത്ത്. സമീപകാലത്ത് രഞ്ജിത്ത് ചിത്രങ്ങള്‍ക്കൊന്നും നവ സംവിധായകരുടെ സിനിമകള്‍ക്കൊപ്പം ഉയരാന്‍ കഴിയുന്നില്ല എന്നതാണ് വാസ്തവം. ഏറെ ആഘോഷിച്ചെത്തിയ ലീല എന്ന ചിത്രം പോലും പ്രേക്ഷകരെ നിരാശപ്പെടുത്തുകയായിരുന്നു. 
അതുകൊണ്ടു തന്നെയാണ് ശൈലി മാറ്റത്തിന് രഞ്ജിത്ത് തയാറെടുക്കുന്നത്. അങ്ങനെയാണ് മോഹന്‍ലാലുമായി ഒന്നിച്ച് ഡ്രാമയിലേക്ക് രഞ്ജിത്ത് എത്തുന്നത്. 
ലണ്ടനിലാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ്. ലണ്ടനില്‍ ബന്ധുക്കളുടെ അടുത്തേക്ക് എത്തുന്ന ഒരു മുത്തശ്ശി അവിടെ വെച്ച് മരണപ്പെടുന്നു. തുടര്‍ന്ന് ആ വീട്ടില്‍ സംഭവിക്കുന്ന രസകരമായ മുഹൂര്‍ത്തങ്ങളാണ് രഞ്ജിത്തിന്‍റെ ചിത്രത്തിലെന്നാണ് വിവരം. മണിയന്‍പിള്ള രാജുവിന്‍റെ മകന്‍ നിരഞ്ജന്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക