Image

89ാം മിനിറ്റിലെ ഗോളില്‍ ഈജിപ്തിനെ മറികടന്ന് യുറുഗ്വായ് (1-0)

Published on 15 June, 2018
89ാം മിനിറ്റിലെ ഗോളില്‍ ഈജിപ്തിനെ മറികടന്ന് യുറുഗ്വായ് (1-0)

എകതരിന്‍ബര്‍ഗ്: അവസാന വിസിലിന് നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഗിമിനസ് നേടിയ ഗോളിന് ഈജിപ്തിനെതിരായ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ വിജയിച്ച് യുറുഗ്വായ്. ഫോം കണ്ടെത്താന്‍ ഇരു ടീമുകളും വിഷമിച്ച മത്സരത്തിന്റെ എണ്‍പത്തിയൊന്‍പതാം മിനിറ്റിലായിരുന്നു ഗിമിനസിന്റെ വിജയഗോള്‍.

സലയില്ലാതെ കളിച്ചിട്ടും പല കുറി യുറുഗ്വായെ ഭീഷണിയിലാക്കാന്‍ ഈജിപ്തിന് കഴിഞ്ഞു. 89ാം മിനിറ്റില്‍ പ്രതിരോധ കോട്ട കെട്ടുന്നതില്‍ വരുത്തിയ പിഴവാണ് ഈജിപ്തിന് തിരിച്ചടിയായത്. യുറുഗ്വായ് നിരയില്‍ സൂപ്പര്‍ സ്‌െ്രെടക്കര്‍മാരായ ലൂയിസ് സുവാരസിനും എഡിന്‍സണ്‍ കവാനിക്കും ഡ്രിബിളിങ്ങിന്റെ ആശാനായ ഡി അരാസിയാറ്റയ്ക്കും വേണ്ടത്ര തിളങ്ങാന്‍ സാധിച്ചിരുന്നില്ല.  ജയത്തോടെ നിര്‍ണായകമായ മൂന്ന് പോയന്റ് യുറുഗ്വായ് സ്വന്തമാക്കി. നേരത്തെ ഗ്രൂപ്പ് എയില്‍ നടന്ന റഷ്യസൗദി മത്സരത്തില്‍ വിജയിച്ച റഷ്യക്കും മൂന്ന് പോയന്റുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക