Image

എസ്എപിയിലെ ദിവസവേതനക്കാരെ കൊണ്ട് വീട്ടില്‍ ജോലി ചെയ്യിച്ചു; ഡെപ്യൂട്ടി കമാന്‍ഡന്റിന് എതിരെ പരാതി

Published on 15 June, 2018
എസ്എപിയിലെ ദിവസവേതനക്കാരെ കൊണ്ട് വീട്ടില്‍ ജോലി ചെയ്യിച്ചു; ഡെപ്യൂട്ടി കമാന്‍ഡന്റിന് എതിരെ പരാതി

പേരൂര്‍ക്കട എസ് എ പി ഡെപ്യൂട്ടി കമാന്‍ഡന്റ് പി വി രാജുവിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഒരാഴ്ചയായി കുടപ്പനക്കുന്നിലുള്ള വീട്ടില്‍ ടൈല്‍ പതിപ്പിക്കാന്‍ ദിവസവേതനക്കാരെ ഉപയോഗിച്ചു എന്നാണ് പരാതി. സുബീഷ്, മാഹിന്‍ എന്നിവരെയാണ് ടൈല്‍ പതിപ്പിക്കാന്‍ കൊണ്ടുപോയതെന്നാണ് ആരോപണമുയര്‍ന്നിട്ടുള്ളത്.

അതേസമയം ആരോപണം നിഷേധിച്ച് ഡെപ്യൂട്ടി കമാന്‍ഡന്റ് പി വി രാജു രംഗത്തെത്തി. എസ് എ പി ക്യാമ്പിലെ ദിവസവേതനക്കാരെ വീട്ടില്‍ ജോലിക്ക് ഉപയോഗിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക