Image

ഇന്ത്യന്‍ കോണ്‍സുലേറ്റ് ക്യാമ്പ് ഡാളസ്സില്‍ ജൂണ്‍ 16 ശനിയാഴ്ച

Published on 16 June, 2018
ഇന്ത്യന്‍ കോണ്‍സുലേറ്റ് ക്യാമ്പ് ഡാളസ്സില്‍ ജൂണ്‍ 16 ശനിയാഴ്ച
ഡാളസ്സ്: കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ ഡാളസ്സില്‍ ജൂണ്‍ 16 ന് വിസാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ 9 മുതല്‍ ക്യാമ്പ് ആരംഭിക്കും ഡാളസ് കേരള അസ്സോസിയേഷനാണ് ക്യാമ്പിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത്.

ഗാര്‍ലന്റ് കേരള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കുന്ന ക്യാമ്പിലേക്ക് മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് മുന്‍ഗണന ലഭിക്കുക.

ഹൂസ്റ്റണ്‍ കോണ്‍സുലാര്‍ ഉദ്യോഗസ്ഥര്‍ ക്യാമ്പില്‍ പങ്കെടുക്കുന്നവരുടെ സംശയങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്- 713 626 2148
ഇന്ത്യന്‍ കോണ്‍സുലേറ്റ് ക്യാമ്പ് ഡാളസ്സില്‍ ജൂണ്‍ 16 ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക