Image

'ഗൗരി ലങ്കേഷിനെ കൊന്നത്‌ തന്റെ മതത്തെ രക്ഷിക്കാനെന്ന്‌ പ്രധാന പ്രതിയുടെ കുറ്റസമ്മതം

Published on 16 June, 2018
'ഗൗരി ലങ്കേഷിനെ കൊന്നത്‌ തന്റെ മതത്തെ രക്ഷിക്കാനെന്ന്‌  പ്രധാന പ്രതിയുടെ കുറ്റസമ്മതം

ബംഗലൂരു: തന്റെ മതത്തെ രക്ഷിക്കാനാണ്‌ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതെന്ന്‌ കേസിലെ പ്രധാന പ്രതി പരശുറാം വാഗ്മോറിന്റെ കുറ്റസമ്മതം. കൊലപാതകത്തില്‍ പശ്ചാത്തപിക്കുന്നതായും പരശുറാമിന്റെ കുറ്റസമ്മതമൊഴിയില്‍ ഉണ്ട്‌.

'ആരെയാണ്‌ കൊലപ്പെടുത്തിയതെന്ന്‌ എനിക്കറിയില്ലായിരുന്നു. 2017 മെയ്‌ മാസത്തിലാണ്‌ തന്നെ ചിലര്‍ കൊലയ്‌ക്കായി നിയോഗിച്ചത്‌. ഹിന്ദുമതത്തെ രക്ഷിക്കാന്‍ ഒരു കൊലപാതകം നടത്തണമെന്ന്‌ ആവശ്യപ്പെടുകയായിരുന്നു. ഞാനത്‌ സമ്മതിക്കുകയും ചെയ്‌തു. കൊലപാതകം നടത്തിയ ശേഷമാണ്‌ അത്‌ ഗൗരിലങ്കേഷ്‌ എന്ന സ്‌ത്രീയാണെന്ന്‌ മനസ്സിലായത്‌.'

കൊലപാതകം നടത്താനായി തനിയ്‌ക്ക്‌ പ്രത്യേകം പരിശീലനം നല്‍കിയെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. 2017 മേയ്‌ മാസത്തിലാണ്‌ ഇയാളെ കൊലപാതകത്തിനായി നിയോഗിച്ചത്‌.

ബംഗലൂരുവിലെത്തി മുറിയെടുത്ത ശേഷം ബൈക്കിലെത്തിയ മറ്റൊരാള്‍ കൊല നടത്തേണ്ട വീട്‌ കാണിച്ച്‌ തന്നു. പിറ്റെ ദിവസം മറ്റൊരു മുറിയിലെത്തുകയും സെപ്‌റ്റംബര്‍ അഞ്ചിന്‌ ആര്‍.ആര്‍ നഗറിലെ ഗൗരി ലങ്കേഷിന്റെ വീടിന്‌ മുന്നിലെത്തിക്കുകയായിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്‌.

ഗൗരി ലങ്കേഷ്‌ വീടിന്‌ മുന്നിലെത്തിയ സമത്ത്‌ തന്നെയാണ്‌ ഞങ്ങളും അവിടെയെത്തിയത്‌. ഗേറ്റിന്‌ മുന്നിലെത്തിയ ഗൗരി കാറില്‍ നിന്നും ഇറങ്ങി. തുടര്‍ന്ന്‌ തന്റെ നേരെ നടന്ന്‌ വരികയായിരുന്ന ഗൗരിക്ക്‌ നേരെ നാല്‌ വട്ടം വെടിയുതിര്‍ത്തു. കൊലപാതകം നടത്തി അന്നുരാത്രി തന്നെ നഗരം വിട്ടുവെന്നും ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ മുന്നില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.


Join WhatsApp News
Ninan Mathulla 2018-06-16 07:21:35
Is there going to be any protection for writers and media that criticize the government in India? If you do not follow orders from above. or criticize you are enemy. Now we know the mentality of the ruling class. They rule by creating fear in mind.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക