Image

പൊലീസിലെ ദാസ്യവേല: എ.ഡി.ജി.പി സുധേഷ്‌ കുമാറിനെ സ്ഥാനത്തുനിന്നും നീക്കി

Published on 16 June, 2018
പൊലീസിലെ ദാസ്യവേല: എ.ഡി.ജി.പി സുധേഷ്‌ കുമാറിനെ സ്ഥാനത്തുനിന്നും നീക്കി
പൊലീസ്‌ െ്രെഡവറെ മകള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ എഡിജിപി സുധേഷ്‌ കുമാറിന്റെ കസേര തെറിച്ചു. അദേഹത്തോട്‌ പൊലീസ്‌ ആസ്ഥാനത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ആനന്ദകൃഷ്‌ണനാണ്‌ ബറ്റാലിയന്റെ ചുമതല പകരം നല്‍കിയിരിക്കുന്നത്‌.

നിലവില്‍ ബറ്റാലിയന്‍ എഡിജിപിയായ അദ്ദേഹത്തെ പൊലീസ്‌ സേനയ്‌ക്ക്‌ പുറത്ത്‌ നിയമിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായാണ്‌ പുറത്തു വരുന്ന റിപ്പോര്‍ട്ട്‌. സ്ഥലം മാറ്റിയ ഉത്തരവില്‍ പകരം നിയമനത്തിന്റെ കാര്യത്തില്‍ സൂചിപ്പിച്ചിട്ടില്ല.

ഏതെങ്കിലും പൊതുമേഖല സ്ഥാപനത്തിന്റെ തലപ്പത്തോ അല്ലെങ്കില്‍ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പിലോ ഡെപ്യൂട്ടേഷനില്‍ അദ്ദേഹത്തെ നിയമിക്കുമെന്ന്‌ സൂചന പുറത്തുവരുന്നുണ്ട്‌. എഡിജിപി സുധേഷ്‌ കുമാറിന്റെ മകള്‍ പോലീസ്‌ െ്രെഡവറെ മര്‍ദ്ദിച്ചെന്ന്‌ മെഡിക്കല്‍ റിപ്പോര്‍ട്ട്‌ പുറത്തു വന്നതോടെ സ്ഥിരീകരണമുണ്ടായിരുന്നു. െ്രെഡവര്‍ ഗവാസ്‌കറിന്റെ നട്ടെല്ലിന്റെ കശേരുക്കള്‍ക്കു പരിക്കേറ്റതായും വേദനയും നീര്‍ക്കെട്ടും മാറാന്‍ ആറാഴ്‌ചയോളം സമയമെടുക്കുമെന്നുമുള്ള വൈദ്യപരിശോധനാ റിപ്പോര്‍ട്ട്‌ പുറത്തു വന്നതോടെയാണ്‌ മര്‍ദ്ദനം സ്ഥിരീകരിച്ചത്‌.

ഗവാസ്‌കറിന്റെ കഴുത്തിനു പിന്നില്‍ മൊബൈല്‍ കൊണ്ട്‌ ഇടിച്ചെന്ന പരാതിയും വൈദ്യപരിശോധനാ ഫലം ശരിവയ്‌ക്കുന്നുണ്ട്‌. ഈ റിപ്പോര്‍ട്ട്‌ പരിശോധിക്കാതെയാണ്‌ ഇയാള്‍ക്കെതിരെ പൊലീസ്‌ കേസെടുത്തത്‌.

പൊലീസ്‌ അസോസിയേഷന്‍ കടുത്ത നിലപാട്‌ സ്വീകരിച്ചതോടെ എ.ഡി.ജി.പിയുടെ മകള്‍ പൊലീസ്‌ െ്രെഡവറെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡി.ജി.പി ലോക്‌നാഥ്‌ ബെഹ്‌റ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്‌.

െ്രെഡവറെ കൊണ്ട്‌ വീട്ടുജോലി ചെയ്യിച്ചത്‌ പൊലീസ്‌ ആക്ടിന്റെ ലംഘനമാണ്‌. അതിനാല്‍ പൊലീസിലെ ദാസ്യപ്പണിയില്‍ എ.ഡി.ജി.പി സുധേഷ്‌ കുമാറിനെതിരെ അന്വേഷണമുണ്ടാകും.

മുഖ്യമന്ത്രി നിലപാട്‌ കടുപ്പിച്ചതോടെ പൊലീസുകാരെ കൊണ്ട്‌ അടിമപ്പണി ചെയ്യിപ്പിച്ച സംഭവത്തില്‍ ഡിജിപി ഇടപെട്ടിരുന്നു. ഇതേ തുടര്‍ന്ന്‌ എഡിജിപിയുടെ മകള്‍ പോലീസ്‌ െ്രെഡവറെ മര്‍ദ്ദിച്ച സംഭവത്തില്‍ നടപടിയെടുക്കുമെന്ന്‌ ലോക്‌നാഥ്‌ ബെഹ്‌റ അറിയിച്ചിരുന്നു. എ ഡി ജി പിയുടെ മകള്‍ സ്‌നിഗ്‌ദ, പോലീസുകാരനെതിരേ നല്‍കിയ കേസും അന്വേഷിക്കുമെന്ന്‌ ഡി ജി പി വ്യക്തമാക്കി.

എ ഡി ജി പി സുധേഷ്‌ കുമാറിന്റെ മകള്‍, പോലീസ്‌ െ്രെഡവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ച സംഭവം വലിയ വിവാദത്തിന്‌ വഴിവെച്ച സാഹചര്യത്തിലാണ്‌ വിഷയത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന്‌ ഡിജിപി അറിയിച്ചത്‌. മര്‍ദ്ദനവുമായി ബന്ധപ്പെട്ട്‌ ഗവാസ്‌കറിന്റെ ഭാര്യ രേഷ്‌മ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നേരിട്ട്‌ പരാതി നല്‍കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക