Image

എഡിജിപി സുധേഷ് കുമാറിനും കുടുംബത്തിനുമെതിരേ കൂടുതല്‍ ആരോപണങ്ങള്‍ , ക്യാംപ് ഫോളോവറായി ജോലി ചെയ്ത വനിതയാണ് ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്

Published on 16 June, 2018
എഡിജിപി സുധേഷ് കുമാറിനും കുടുംബത്തിനുമെതിരേ കൂടുതല്‍ ആരോപണങ്ങള്‍ , ക്യാംപ് ഫോളോവറായി ജോലി ചെയ്ത വനിതയാണ് ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്
എഡിജിപി സുധേഷ് കുമാറിനും കുടുംബത്തിനുമെതിരേ കൂടുതല്‍ ആരോപണങ്ങള്‍ ഉയരുന്നു. എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ ഉറച്ചു നില്‍ക്കുകയും പിന്തുണയുമായി മുഖ്യമന്ത്രി തന്നെ രംഗത്തു വരികയും ചെയ്തതോടെ എഡിജിപിയുടെ സ്ഥിതി കൂടുതല്‍ കഷ്ടത്തിലാവുകയാണ്.

ഇതോടൊപ്പം സുധേഷ്‌കുമാറിന്റെ കുടുംബത്തിനെതിരേ കൂടുതല്‍ ആരോപണങ്ങളും ഉയരുകയാണ്.എഡിജിപിയുടെ വീട്ടില്‍ ക്യാംപ് ഫോളോവറായി ജോലി ചെയ്ത വനിതയാണ് തനിക്ക് ആ വീട്ടില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.വീട്ടുജോലിക്ക് വൈകി വന്നതിന് തന്നെ മര്‍ദ്ദിക്കാന്‍ എഡിജിപിയുടെ ഭാര്യയും മകളും ശ്രമിച്ചു.തന്നെ ശകാരിച്ചതും അസഭ്യവര്‍ഷം നടത്തിയതും പോരാഞ്ഞിട്ട് തന്റെ കുടുംബത്തിന് നേരേയും അസഭ്യ വര്‍ഷമുണ്ടായി. ഭാര്യയേക്കാളും മകളേക്കാളും മോശമായ രീതിയില്‍ എഡിജിപിയും തനിക്ക് നേരെ പെരുമാറിയെന്നും ഈ ഉദ്യോഗസ്ഥ പറയുന്നു. അങ്ങേയറ്റം മോശമായാണ് എഡിജിപിയും കുടുംബവും ക്യാംപ് ഫോളോവേഴ്‌സായി ജോലി ചെയ്തിരുന്ന പോലീസുകാരോട് പെരുമാറിയിരുന്നതെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തു.

തന്നെ മര്‍ദ്ദിക്കാത്തിരുന്നതിനും പട്ടിയെ അഴിച്ചു വിട്ട് കടിപ്പിക്കാത്തതിനും എഡിജിപി മറ്റു ക്യാംപ് ഫോളേവേഴ്‌സിനോട് ക്ഷോഭിച്ചു. എന്ത് കൊണ്ട് തനിക്ക് നേരെ വെടിവെച്ചില്ലെന്ന് വരെ എഡിജിപി ചോദിച്ചു. എഡിജിപിയുടേയും ഭാര്യയുടേയും മക്കളുടേയും പീഡനം സഹിക്കാന്‍ സാധിക്കാതെ വന്നതോടെ തനിക്ക് ജോലി വേണ്ട ജീവന്‍ മാത്രം മതിയെന്ന് പറഞ്ഞാണ് എഡിജിപിയുടെ വസതിയില്‍ നിന്നും ഇറങ്ങിയത്. വീട്ടുജോലിക്ക് നിന്ന താന്‍ യൂണിഫോം പോലും അണിയാന്‍ നില്‍ക്കാതെ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നുവെന്നും ഈ ഉദ്യോഗസ്ഥ പറയുന്നു. എഡിജിപിയ്‌ക്കെതിരേ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക