Image

വിവരാവകാശ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍, ഇതു സംബന്ധിച്ച് ഇപ്പോള്‍ ഒരു വിവരവും പുറത്ത് വിടാനാകില്ലെന്ന നിലപാടില്‍ കേന്ദ്രം

Published on 16 June, 2018
വിവരാവകാശ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍, ഇതു സംബന്ധിച്ച് ഇപ്പോള്‍ ഒരു വിവരവും പുറത്ത് വിടാനാകില്ലെന്ന നിലപാടില്‍ കേന്ദ്രം
രാജ്യത്തെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന 2005ലെ വിവരാവകാശ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇതേ സംബന്ധിച്ച് ഇപ്പോള്‍ ഒരു വിവരവും പുറത്ത് വിടാനാകില്ലെന്ന നിലപാടിലാണ് കേന്ദ്രം . ഭേദഗതി സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് അഞ്ജലി ഭരദ്വാജ് എന്നയാള്‍ സമര്‍പ്പിച്ച വിവരാവകശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് പെര്‍സോണല്‍ ആന്‍ഡ് ട്രെയിനിംഗ് വിഭാഗം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

'2005ലെ വിവരാവകാശ നിയമത്തില്‍ ഭേദഗതി വരുത്തുന്നത് സംബന്ധിച്ച കാര്യങ്ങള്‍ കേന്ദ്രത്തിന്റെ പരിഗണനയിലിരിക്കുന്ന വിഷയമാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലേക്കെത്തിയിട്ടില്ല. അതിനാല്‍ ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ നല്‍കാനാവില്ല' എന്നീ കാര്യങ്ങളായിരുന്നു അഞ്ജലിയുടെ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയില്‍ രേഖപ്പെടുത്തിയിരുന്നത്. 

ഭേദഗതി വേണമെന്ന ആവശ്യം എന്നാണ് മുന്നോട്ട് വയ്ക്കപ്പെട്ടത്, എന്നാണ് ഈ ആവശ്യം കേന്ദ്രസര്‍ക്കാരിനു മുന്നിലെത്തിയത്, ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനമായിട്ടുണ്ടെങ്കില്‍ ആ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ പകര്‍പ്പ് തുടങ്ങിയ കാര്യങ്ങള്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതെന്നും ഇക്കാര്യങ്ങള്‍ പോലും നല്‍കാനാവില്ലെന്നാണ് അറിയിച്ചതെന്നും അഞ്ജലി വ്യക്തമാക്കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക