Image

പളനിയിലേക്ക് പോകുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരു വയസുകാരി മരിച്ചു

Published on 16 June, 2018
പളനിയിലേക്ക് പോകുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരു വയസുകാരി മരിച്ചു
പളനിയിലേക്ക് പോകുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരു വയസുകാരി മരിച്ചു. ബംഗളൂരുവില്‍ നിന്നും യാത്ര പുറപ്പെട്ട കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. കുഞ്ഞിന്റെ മാതാപിതാക്കള്‍ക്കും ഇവരുടെ മൂത്ത മകനും ഗുരുതര പരിക്കേറ്റിട്ടുണ്ട്.തിരുവനന്തപുരം സ്വദേശികളായ സായിനാഥന്‍ ആശ ദമ്ബതികളുടെ മകള്‍ മാന്യ ആണ് മരിച്ചത്. സായിനാഥന്‍ (44), ആശ (39), മകന്‍ ജിഷ്ണു (14) എന്നിവരെ കോയമ്ബത്തൂരിലെ കെ.എം.സി.എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബംഗളൂരുവില്‍ ഹിന്ദുസ്ഥാന്‍ എയ്‌റനോട്ടിക്‌സ് ലിമിറ്റഡില്‍ എഞ്ചിനിയര്‍മാരാണ് മതാപിതാക്കള്‍.

ഇന്ന് ഉച്ചയോടെ ഡിണ്ടിഗലിന് അടുത്ത് കരൂരിലാണ് അപകടം. മാന്യയുടെ മുടി മുറിക്കാന്‍ പളനിയിലേക്ക് പോകുമ്‌ബോഴാണ് അപകടം. സായിനാഥന്‍ തിരുവനന്തപുരം വര്‍ക്കല സ്വദേശിയും ആശ തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയുമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക