Image

30 അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ നികുതി ഇളവ് ഇന്ത്യ പിന്‍വലിച്ചു

Published on 16 June, 2018
30 അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ നികുതി ഇളവ് ഇന്ത്യ പിന്‍വലിച്ചു
മുംബൈ: സ്റ്റീല്‍- അലുമിനിയം ഇറക്കുമതിക്ക് തീരുവ ഏര്‍പ്പെടുത്താനുള്ള യു.എസ് തീരുമാനത്തില്‍ പ്രതിഷേധിച്ച് 30 അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇളവ് ഇന്ത്യ പിന്‍വലിച്ചു. മോട്ടോര്‍ സൈക്കിളുകള്‍, ഇരുമ്പ്‌സ്റ്റീല്‍ ഉല്‍പനങ്ങള്‍, ബോറിക് ആസിഡ് തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്ക് നല്‍കിയിരുന്ന ഇളവാണ് ഇന്ത്യ പിന്‍വലിച്ചത്.

പല ഉല്‍പന്നങ്ങള്‍ക്കും ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഉല്‍പ്പന്നങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ലോകവ്യാപാര സംഘടനയെ അറിയിച്ചിട്ടുണ്ട്. സ്റ്റീലിനും അലുമിനിയത്തിനും അധിക നികുതി ഏര്‍പ്പെടുത്താനുള്ള യു.എസ് തീരുമാനം പല രാജ്യങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. യു.എസില്‍ ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന്‍െറ നാല് ശതമാനവും അലുമിനിയത്തിന്‍െറ മൂന്ന് ശതമാനവും ഇന്ത്യയില്‍ നിന്നുള്ളതാണ്.

ഈ വര്‍ഷം ആദ്യമാണ് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീലും അലുമിനിയത്തിനും യഥാക്രമം 25, 10 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ ഡോണള്‍ഡ് ട്രംപ് തീരുമാനിച്ചത്. കാനഡ, മെക്‌സികോ തുടങ്ങിയ രാജ്യങ്ങള്‍ക്ക് മാത്രമാണ് ഇക്കാര്യത്തില്‍ ഇളവ് അനുവദിച്ചിരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക