Image

ലാലിനോട് ഏറ്റുമുട്ടാന്‍ വിവേക് ഒബ്റോയ്

Published on 16 June, 2018
ലാലിനോട് ഏറ്റുമുട്ടാന്‍ വിവേക് ഒബ്റോയ്
ഇന്ത്യന്‍ സിനിമയില്‍ തന്നെ സമാനതകളില്ലാത്ത ബ്രാന്‍ഡായി മാറുകയാണ് മോഹന്‍ലാല്‍. മലയാളം പോലെയൊരു ചെറിയ ഇന്‍ഡസ്ട്രിയില്‍ നിന്നും നൂറു കോടി ക്ലബിലെത്തിയ ആദ്യ ചിത്രം മോഹന്‍ലാലിന്‍റെ മായാജാലമായിരുന്നുവെങ്കില്‍ ബജറ്റിലും നൂറു കോടി കടക്കുന്ന ആദ്യ ചിത്രം മോഹന്‍ലാലിന്‍റേത് തന്നെ. പ്രീയദര്‍ശന്‍ ഒരുക്കുന്ന കുഞ്ഞാലി മരയ്ക്കാര്‍. 105 കോടിയാണ് കുഞ്ഞാലി മരയ്ക്കാരുടെ ബജറ്റ്. 
ഇതിനൊപ്പം തന്നെ വന്‍ ബജറ്റില്‍ ഒരുങ്ങുന്ന മറ്റൊരു ലാല്‍ ചിത്രമാണ് ലൂസിഫര്‍. പ്രിഥ്വിരാജ് സംവിധായകനായി എത്തുന്നു എന്നതുകൊണ്ടു തന്നെ ഏറെ ശ്രദ്ധേയമായ പ്രോജക്ടാണ് ലൂസിഫര്‍. ഇപ്പോഴിതാ ആരെയും അമ്പരപ്പിക്കുന്ന താരനിരയെ മോഹന്‍ലാലിനൊപ്പം അണിനിരത്താന്‍ ഒരുങ്ങുകയാണ് പ്രിഥ്വി. ബോളിവുഡ് താരം വിവേക് ഒബ്റോയിയാണ് ലൂസിഫറില്‍ മോഹന്‍ലാലിന്‍റെ വില്ലനായി എത്തുന്നത്. മലയാളത്തിലെ യുവതാരം ടൊവിനോ തോമസ് ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ സഹോദരനായി അഭിനയിക്കും. മഞ്ജു വാര്യര്‍ ചിത്രത്തില്‍ ലാലിന്‍റെ നായികയാവും. പ്രിഥ്വിരാജിന്‍റെ സഹോദരന്‍ ഇന്ദ്രജിത്ത് ഈ ചിത്രത്തില്‍ മുഴുനീള വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഇത്തരത്തില്‍ ആരെയും അമ്പരപ്പിക്കുന്ന വന്‍ താരനിരയാണ് ലൂസിഫറില്‍ ഒന്നിക്കുക. 
സുജിത് വാസുദേവാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മുരളി ഗോപിയുടെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്. ടിയാന്‍, കമ്മാരസംഭവം തുടങ്ങിയ വന്‍ പരാജയങ്ങള്‍ക്ക് ശേഷം മുരളി ഗോപി വീണ്ടുമെഴുതുന്ന തിരക്കഥയാണ് ലൂസിഫറിന്‍റേത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക