Image

അറബ്‌ നാടുകളിലെ പുതിയ ജനകീയ മുന്നേറ്റങ്ങള്‍ ഒസാമയെ സ്വാധീനിച്ചിരുന്നു: അല്‍ ജസീറ റിപ്പോര്‍ട്ടര്‍

Published on 26 March, 2012
അറബ്‌ നാടുകളിലെ പുതിയ ജനകീയ മുന്നേറ്റങ്ങള്‍ ഒസാമയെ സ്വാധീനിച്ചിരുന്നു: അല്‍ ജസീറ റിപ്പോര്‍ട്ടര്‍
ദോഹ: അറബ്‌ നാടുകളിലെ പുതിയ ജനകീയ മുന്നേറ്റങ്ങള്‍ അവസാന നാളുകളില്‍ ഉസാമ ബിന്‍ലാദിനെ ഏറെ സ്വാധീനിച്ചിരുന്നതായും അതിന്‍െറ ഫലമായി തീവ്രചിന്താഗതികള്‍ അദ്ദേഹം ഉപേക്ഷിച്ചിരുന്നതായും സ്‌പെയിനില്‍ ഏഴുവര്‍ഷത്തെ ജയില്‍വാസത്തിന്‌ ശേഷം ഈ മാസം ആദ്യം മോചിതനായ അല്‍ ജസീറ റിപ്പോര്‍ട്ടര്‍ തെയ്‌സീര്‍ അല്ലൂനി. അഫ്‌ഗാന്‍ യുദ്ധത്തെയും അല്‍ ഖാഇദയെയും കുറിച്ചുള്ള റിപ്പോര്‍ട്ടുകളിലൂടെയും സെപ്‌തംബര്‍ 11 ആക്രമണത്തിന്‌ ശേഷം ഉസാമ ബിന്‍ ലാദിനുമായി നടത്തിയ അഭിമുഖത്തിലൂടെയും മാധ്യമലോകത്ത്‌ ശ്രദ്ധേയനായ അല്ലൂനിയെ അല്‍ ഖാഇദ ബന്ധം ആരോപിച്ചാണ്‌ 2005ല്‍ സ്‌പെയിനില്‍ വെച്ച്‌ അറസ്റ്റ്‌ ചെയ്‌തത്‌. അല്ലൂനിക്കെതിരായ സ്‌പാനിഷ്‌ കോടതി വിധി നിയമവിരുദ്ധമാണെന്ന്‌ ചൂണ്ടിക്കാട്ടി യൂറോപ്യന്‍ മനുഷ്യാവകാശ കോടതി കഴിഞ്ഞ ജനുവരി 17ന്‌ അദ്ദേഹത്തെ മോചിപ്പിക്കുകയായിരുന്നു.

തന്‍െറ ശിക്ഷയുടെ അധികഭാഗവും വീട്ടുതടങ്കലായിരുന്നുവെന്ന്‌ അശ്ശര്‍ഖ്‌ പത്രത്തിനനുവദിച്ച അഭിമുഖത്തില്‍ അല്ലൂനി പറഞ്ഞു. അറബ്‌ വസന്തം അല്‍ഖാഇദയെ ദുര്‍ബലപ്പെടുത്തിയെന്ന വാദത്തെക്കുറിച്ച ചോദ്യത്തിന്‌ അറബ്‌ ലോകത്തെ സമാധാന വിപ്‌ളവങ്ങളുടെ പശ്ചാത്തലത്തില്‍ അവസാന നാളുകളില്‍ ബിന്‍ ലാദിന്‍ തീവ്രചിന്താഗതികള്‍ ഏറെക്കുറെ ഉപക്ഷേിച്ചതിന്‍െറ വ്യക്തമായ സൂചനകളുണ്ടെന്നായിരുന്നു അല്ലൂനിയുടെ മറുപടി. തന്‍െറ അവസാന സന്ദേശത്തില്‍ അദ്ദേഹം അറബ്‌ വസന്തത്തെ ആശീര്‍വദിക്കുകയും ചെയ്‌തിരുന്നു. അല്‍ഖാഇദക്ക്‌്‌ `വിരമിക്കാന്‍' െസമയമായിരിക്കുന്നു. സന്ദര്‍ഭം ലഭിച്ചിരുന്നെങ്കില്‍ ഉസാമ തന്നെ തീവ്രതയുടെ മാര്‍ഗം വെടിയുമായിരുന്നുവെന്നാണ്‌ താന്‍ മനസിലാക്കുക്കുന്നതെന്ന്‌ അല്ലൂനി പറഞ്ഞു.

അറബ്‌ നാടുകളിലെ പുതിയ ജനകീയ മുന്നേറ്റങ്ങള്‍ ഒസാമയെ സ്വാധീനിച്ചിരുന്നു: അല്‍ ജസീറ റിപ്പോര്‍ട്ടര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക