Image

മസ്‌കറ്റില്‍ ഫ്‌ളാറ്റില്‍ പുക ശ്വസിച്ച 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published on 26 March, 2012
മസ്‌കറ്റില്‍ ഫ്‌ളാറ്റില്‍ പുക ശ്വസിച്ച 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മസ്‌കറ്റ്‌്‌: ഫ്‌ളാറ്റിലുണ്ടായ അഗ്‌നിബാധയില്‍ പുക ശ്വസിച്ച്‌ ശാരീകാസ്വസ്ഥ്യം അനുഭവപ്പെട്ട 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിറാത്ത്‌ ഏരിയ ആറിലെ കെട്ടിടത്തില്‍ താമസിച്ചിരുന്ന അഞ്ചു കുട്ടികളുള്‍പ്പെടെ 20 പേരെയാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്‌. ഇവരില്‍ പലരും അബോധാവസ്ഥയിലായിരുന്നു.

തീപിടുത്തമുണ്ടായ കെട്ടിടത്തില്‍ നിന്ന്‌ അവശതയിലായവരെ പുറത്തെടുത്ത സിവില്‍ ഡിഫന്‍സാണ്‌ ആശുപത്രിയിലെത്തിച്ചത്‌. ആരോഗ്യാവസ്ഥ വീണ്ടെടുത്ത ഇവരെ ഇന്നലെ വൈകുന്നേരത്തോടെ ആശുപത്രിയില്‍ നിന്ന്‌ വിട്ടയച്ചു.

ഇന്നലെ ഉച്ചക്ക്‌ പന്ത്രണ്ടോടെയാണ്‌ എട്ടു നില കെട്ടിടത്തില്‍ അഗ്‌നിബാധയുണ്ടായത്‌. കെട്ടിടത്തിലെ കടമുറികള്‍ക്ക്‌ തൊട്ടുമുകളിലായി ഫ്‌ളാറ്റുകള്‍ ആരംഭിക്കുന്ന നിലയില്‍ നിന്നാണ്‌ തീ പടര്‍ന്നത്‌. കെട്ടിടത്തിന്‍െറ മുകളിലെ നിലയിലേക്കും തീയും പുകയും ഉയര്‍ന്നു. അകത്തുണ്ടായിരുന്ന താമസക്കാര്‍ പുറത്തേക്കു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ പുകശ്വസിച്ച്‌ താമസക്കാര്‍ക്ക്‌ അസ്വസ്ഥതയുണ്ടായത്‌. സംഭവമറിഞ്ഞെത്തിയ റോയല്‍ ഒമാന്‍ പൊലീസ്‌, സിവില്‍ ഡിഫന്‍സ്‌ വിഭാഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കി കെട്ടിടത്തിനകത്തു കുടുങ്ങിയവരെ പുറത്തെത്തിക്കുകയുമായിരുന്നു. തീ കൂടുതല്‍ ഭാഗങ്ങളിലേക്കു പടരുന്നത്‌ ഒഴിവാക്കുന്നതിനും സിവില്‍ ഡിഫന്‍സിന്‌ കഴിഞ്ഞു.

കെട്ടിടത്തിന്റെകൂടുതല്‍ ഭാഗങ്ങളിലേക്കു തീ പടരുന്നതിനു മുമ്പ്‌ അണക്കാനായത്‌ വന്‍ ദുരന്തം ഒഴിവാക്കി. തീ പടര്‍ന്ന മുറിയിലെ വസ്‌ത്രങ്ങളും മറ്റു ഉപകരണങ്ങളും കത്തി നശിച്ചു. നാലു ആംബുലന്‍സുകളിലാണ്‌ ബോധരഹിതരായവരെ ആശുപത്രിയിലെത്തിച്ചത്‌.
അഗ്‌നിബാധയുടെ കാരണം വ്യക്തമല്ല.
മസ്‌കറ്റില്‍ ഫ്‌ളാറ്റില്‍ പുക ശ്വസിച്ച 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക