Image

ഡാലസ്സിനെ പുളകച്ചാര്‍ത്തണയിച്ച വാദ്യസംഗമം

സന്തോഷ് പിള്ള Published on 17 June, 2018
ഡാലസ്സിനെ പുളകച്ചാര്‍ത്തണയിച്ച വാദ്യസംഗമം
ഡാലസിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ നാലാമത് പ്രതിഷ്ഠദിനത്തോടനുബന്ധിച്ചു അരങ്ങേറിയ വാദ്യസംഗമം കാണികളെ അക്ഷരാര്‍ത്ഥത്തില്‍ കോരിത്തരിപ്പിച്ചു. 

ക്ഷേത്രത്തില്‍ നടക്കിരുത്തപെട്ട ഗജശ്രേഷ്ഠന്‍ ശിവസുന്ദര സന്നിധിയില്‍ അരങ്ങേറിയ ചെണ്ടമേളം തൃശ്ശൂര്‍ പൂരത്തെ ഡാലസില്‍ പുനര്‍ജനിപ്പിച്ചു. പല്ലാവൂര്‍ ശ്രീധരന്‍െയും, പല്ലാവൂര്‍ ശ്രീകുമാറിന്‍െയും ശിഷ്യന്‍മാരായ മേളക്കാര്‍, ഡിട്രോയിറ്റ്, ആസ്റ്റിന്‍, ഹൂസ്റ്റണ്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും ഡാലസ്സിലെ ക്ഷേത്ര സന്നിധിയില്‍ ഒത്തുചേര്‍ന്നു. ഇവരോടൊപ്പം ഡാലസ്സില്‍ നടന്നുവരുന്ന വാദ്യ ശില്‍പ്പശാലയിലെ ശിഷ്യന്‍മാര്‍കൂടി ചേര്‍ന്നു നടത്തിയ പകല്‍പൂരവും, രാത്രി  പൂരവും ഡാലസ്സിനെ പ്രകമ്പനം കൊള്ളിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി ജൂണ്‍ 16ന് നടന്ന ഷേത്ര കലകളായ ചാക്ക്യാര്‍ കൂത്തും, നങ്യാര്‍ കൂത്തും അമേരിക്കയില്‍ വളരുന്ന യുവതലമുറക്ക് നവ്യാനുഭവമായിരിന്നു. ജൂണ്‍ 17 രണ്ടുമണിക്ക് അരങ്ങത്തെത്തുന്ന ദുര്യോധന വധം കഥകളിയിലെ ദൂത് ഭാഗത്തോട് കലാപരിപാകള്‍ക്ക് സമാപനമാകും. സോപാനം കാനഡ. ഓര്‍ഗും, ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രം ക്യാനഡയിലെയും കലാകാരന്മാരായ, ഉണ്ണി ഒപ്പത്ത്, അനുപമ ദിനേഷ്‌കുമാര്‍, ഗായത്രി ദിനേഷ്‌കുമാര്‍, ഉഷ ഒപ്പത്ത് എന്നിവരാണ് ക്ഷേത്ര കലകള്‍ അവതരിപ്പിക്കുന്നത്. . ആഘോഷപരിപാടികള്‍ക്ക് 'കേരള ഹിന്ദു സൊസൈറ്റി ഓഫ് നോര്‍ത്ത് ടെക്‌സസ് 'ചെയര്‍മാന്‍ ശ്രീ കേശവന്‍ നായരും,പ്രസിഡണ്ട് ശ്രീ രാമചന്ദ്രന്‍ നായരും നേതൃത്വം നല്‍കുന്നു.
ഡാലസ്സിനെ പുളകച്ചാര്‍ത്തണയിച്ച വാദ്യസംഗമംഡാലസ്സിനെ പുളകച്ചാര്‍ത്തണയിച്ച വാദ്യസംഗമംഡാലസ്സിനെ പുളകച്ചാര്‍ത്തണയിച്ച വാദ്യസംഗമംഡാലസ്സിനെ പുളകച്ചാര്‍ത്തണയിച്ച വാദ്യസംഗമംഡാലസ്സിനെ പുളകച്ചാര്‍ത്തണയിച്ച വാദ്യസംഗമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക