Image

ശെല്‍വരാജിന്റെ രാജിയില്‍ പി സി ജോര്‍ജ്‌ മുഖ്യകാര്‍മികന്‍: പിണറായി

Published on 26 March, 2012
ശെല്‍വരാജിന്റെ രാജിയില്‍ പി സി ജോര്‍ജ്‌ മുഖ്യകാര്‍മികന്‍: പിണറായി
കോഴിക്കോട്‌: ശെല്‍വരാജ്‌ സിപിഎമ്മില്‍ നിന്ന്‌ രാജിവെച്ച സംഭവത്തില്‍ മുഖ്യകാര്‍മികന്‍ പി സി ജോര്‍ജാണെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. സ്വന്തം പാര്‍ട്ടിയെ വഞ്ചിച്ചതാണ്‌ ശെല്‍വരാജിന്റെയോഗ്യതയെന്നും പണത്തിന്റെും അധികാരത്തിന്റെും ബലത്തില്‍ കാട്ടുന്ന കോപ്രായങ്ങളെല്ലാം ജനം സഹിക്കുമെന്ന്‌ ഉമ്മന്‍ചാണ്ടി കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എയായിരുന്ന ശെല്‍വരാജിനെക്കൊണ്ട്‌ രാജിവെപ്പിക്കാന്‍ എന്തെല്ലാം ഓഫറാണ്‌ നല്‍കിയതെന്ന്‌ കാപട്യക്കാരനല്ലെങ്കില്‍ മുഖ്യമന്ത്രി വ്യക്തമാക്കണം. നാട്ടില്‍ തീവ്രവാദം വളര്‍ത്താനാണ്‌ ലീഗ്‌ ശ്രമിക്കുന്നത്‌. മതമേലധ്യക്ഷന്‍മാര്‍ പറയുന്ന തെറ്റായ കാര്യങ്ങള്‍ തങ്ങള്‍ തുറന്നു പറയുമെന്നും അതില്‍ പ്രതിഷേധിച്ചിട്ടു കാര്യമില്ലെന്നും പിണറായി പറഞ്ഞു.

കരസേനയിലെ അഴിമതി നിസാരവല്‍ക്കരിക്കാനാണ്‌ കേന്ദ്രമന്ത്രി എ കെ ആന്റണി ശ്രമിക്കുന്നതെന്ന്‌ പിണറായി കുറ്റപ്പെടുത്തി. സേനാമേധാവി ഇക്കാര്യം സൂചിപ്പിച്ചിട്ടും ആന്റണി ശ്രദ്ധിച്ചില്ല. അതുകൊണ്ടാണ്‌ സിങ്ങിന്‌ പരസ്യമായി പറയേണ്ടി വന്നത്‌. അതിനുശേഷം സിബിഐ അന്വേഷണം നടത്തിയിട്ടു കാര്യമില്ല. അഴിമതിക്കു കൂട്ടുനില്‍ക്കുന്ന സമീപനമാണ്‌ ആന്റണി സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക