Image

ട്രമ്പും കിമ്മും പിന്നെ സിന്‍സിനാറ്റിയും ജൂണ്‍ 20-(മദയാനകളുടെ മയക്കുവെടികള്‍-2: മാത്യു ജോയിസ്,സിന്‍സിനാറ്റി)

മാത്യു ജോയിസ്, സിന്‍സിനാറ്റി Published on 18 June, 2018
ട്രമ്പും കിമ്മും പിന്നെ സിന്‍സിനാറ്റിയും ജൂണ്‍ 20-(മദയാനകളുടെ മയക്കുവെടികള്‍-2: മാത്യു ജോയിസ്,സിന്‍സിനാറ്റി)
   ഒഹായോവിലെ കൊച്ചുസിറ്റിയായ സിന്‍സിനാറ്റി എന്റെ തട്ടകമാണ.് വന്‍ രാജ്യമായ അമേരിക്ക ട്രമ്പിനും, കൊച്ചുരാജ്യമായ നോര്‍ത്തുകൊറിയാ കിമ്മിനും വളരെ പ്രധാനപ്പെട്ടതാണ്. അന്യോന്യം പോര്‍വിളിച്ചിരുന്ന അവരുടെ സമാധാന ക്കരാറിന്്  വഴി തെളിക്കാന്‍ ഇടം പിടിച്ചതില്‍ മറ്റുപലതുമെന്ന പോലെ, സിന്‍സി നാറ്റി എന്ന കൊച്ചു പട്ടണവും, ജൂണ്‍ 20 എന്ന തീയതിയും  വളരെ പ്രസക്തമാണ്.

മൊട്ടുസൂചി പ്രയോഗത്തിലൂടെയും ഈര്‍ക്കിലി ആപ്ലിക്കേഷനിലൂടെയും ഉലക്ക ഉരുട്ടിലൂടെയും വേദനിപ്പിച്ച് സത്യം പറയിക്കുന്ന കേരളാ പോലീസ് മുറകള്‍ നമ്മുക്ക് ഭയാനകമായിത്തോന്നിയ നിരവധി സംഭവങ്ങള്‍ ഓര്‍മ്മയിലുണ്ടാ വാം. എന്നാല്‍ കൃത്യം 2017 ജൂണ്‍ 20 ന് ഒഹായോവിലുളള സിന്‍സിനാറ്റിയില്‍ തികച്ചും വ്യത്യസ്തനായ ഒരുരോഗിയെ അഡ്മിറ്റ് ചെയ്തിരുന്നതിന്റെ പിന്നിലെ കഥകള്‍ അതിലും ഭീഭത്സം. അവന്റെ പേര് ഓട്ടോ വാമ്പിയര്‍. കുറെ മാധ്യമങ്ങളി ല്‍ ചര്‍ച്ചക്ക് ഒരു വര്‍ഷം മുമ്പ് വിഷയമായ ആ ഇരുപത്തിരണ്ടുകാരന്‍ വിദ്യാര്‍ത്ഥി 2016 പുതുവര്‍ഷത്തോടനുബന്ധിച്ച് അഞ്ചു ദിവസത്തെ വിനോദയാത്രക്കാണ് വിര്‍ജീനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നോര്‍ത്ത് കൊറിയക്ക് പുറപ്പെട്ടത.് എന്നാല്‍ തന്റെ കൊറിയന്‍ യാത്ര കഴിഞ്ഞ് അമേരിക്കയിലേക്ക് തിരിച്ചുപോരാനിരി ക്കെ, അപ്രതീക്ഷിതമായി അവനെ പോലീസ് അറസ്റ്റുചെയ്തു.

ഭീകരപ്രവര്‍ത്തനമൊന്നുമല്ല, അവന്റെ മേല്‍ ചുമത്തിയ കുറ്റം. യാത്രക്കിടെ ഏതോ നോര്‍ത്തു കൊറിയന്‍ ബാനര്‍, ഈ വിദ്യാര്‍ത്ഥി മോഷ്ടിച്ചു എന്നു പറഞ്ഞു കൊണ്ടായിരുന്നു അറസ്റ്റ്. ഉടന്‍ നടന്ന ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന വിസ്താര ത്തിനു ശേഷം, അവനെ 15 വര്‍ഷത്തെ കഠിന തടവിനു ശിക്ഷിക്കുകയും ചെയ്തു.

അമേരിക്കയില്‍ ഇതറിഞ്ഞയുടനെ ഇവിടുത്തെ നയതന്ത്രസംഘം, നോര്‍ത്ത് കൊറിയയോട്, മാനുഷിക പരിഗണന നല്‍കി ഇവനെ മോചിപ്പിക്കാന്‍ പലപ്രാവശ്യം അപേക്ഷിച്ചു. പല തവണയായി തുടര്‍ന്നുള്ള സമ്മര്‍ദ്ദത്തിനു വഴങ്ങി ഒന്നര വര്‍ഷ ത്തിനുശേഷം 2017 ജൂണില്‍ വാമ്പിയറെ മോചിപ്പിച്ചു. ഒരാഴ്ചമുമ്പ് ഇവന്‍ കോമായി ലാണെന്ന വിവരം ഉത്തര കൊറിയയില്‍ നിന്നും ലഭിച്ചിരുന്നു. വാമ്പിയറിന്റെ മാതാപിതാക്കളായ ഫ്രെഡിയും സിന്‍ഡിയും മകനെ സ്വീകരിക്കാന്‍ ജൂണ്‍ 20 ന് ഒഹായോവിലെ എയര്‍പോര്‍ട്ടില്‍ കാത്തുനില്ക്കുന്നുണ്ടായിരുന്നു. വികൃതശബ്ദങ്ങ ള്‍ പുറപ്പെടുവിച്ച്, വിറച്ചു കൊണ്ട് മുകളിലേക്ക് നോക്കിനില്ക്കുന്ന ജീവച്ഛവത്തിനെ യാണ് ആ പാവം മാതാപിതാക്കന്‍മാര്‍ക്ക് കാണാന്‍ കിട്ടിയത്. ഞെട്ടലില്‍ അവര്‍ പൊട്ടിക്കരഞ്ഞു. ഒട്ടും താമസിയാതെ നേരെ അവര്‍ വാമ്പിയറിനെ സിന്‍സിനാറ്റി മെഡിക്കല്‍ സെന്ററിലെത്തിച്ച് ഏറ്റവും നല്ല ചികിത്സയ്ക്ക് ശ്രമിച്ചു. 

വാമ്പിയറെന്ന ആ കൗമാരക്കാരനായ വിദ്യാര്‍ത്ഥിയുടെ സ്ഥിതിയെന്തായി രുന്നുവെന്ന് ഊഹിക്കാമോ? തല മൊട്ടയടിച്ച് കണ്ടാല്‍ അറിയാന്‍ വയ്യാത്ത രൂപത്തി ലായിരുന്നു. ദേഹത്ത് മുറിവുകള്‍, പ്രത്യേകിച്ചും വലതുകാലില്‍ ആഴമേറിയ മുറിപ്പാ ടുകള്‍. വായിലെ താഴത്തെ നിരയിലെ പല്ലുകള്‍ പിഴുതെടുത്തിരുന്നു. അവന്‍ കോമ യിലല്ലായിരുന്നു, പിന്നെയോ എന്തൊക്കെയോ മാരക മരുന്നുകള്‍ കുത്തിവച്ച് തളര്‍ ത്തിയ നിലയിലായിരുന്നു. ഭക്ഷണമൊന്നും കഴിക്കാന്‍ വയ്യാതവണ്ണം തളര്‍ത്തിയിട്ട് യന്ത്രസഹായത്താല്‍ ഫീഡ് ചെയ്യുന്ന തരത്തിലാണ് ഇവനെ സിന്‍സിനാറ്റിയിലെ ത്തിച്ചത്. ഭക്ഷണത്തില്‍ നിന്നും മുറിവില്‍ നിന്നും വിഷബാധയേറ്റതായിരിക്കാം എ ന്നുമാത്രം അവര്‍ പറഞ്ഞിരുന്നു.

അതിക്രൂരമായ മര്‍ദ്ദനമുറകളുടെയും പീഢനങ്ങളുടെയും ഒപ്പം കഠിനജോ ലികളും വാമ്പിയറെക്കൊണ്ട് ചെയ്യിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു ഡോ ക്ടറ•ാരുടെ പരിശോധനാഫലങ്ങള്‍. എന്തൊക്കെയോ വിഷമരുന്നുകള്‍ കുത്തിവ ച്ചിരുന്നുവെന്ന് സ്പഷ്ടമായി. മാത്രമല്ല അവന്റെ തലച്ചോറ് ചിതലരിച്ചതു പോലെ പലഭാഗങ്ങളും അപ്രത്യക്ഷമായിരുന്നു, കൂട്ടത്തില്‍ തലക്കുള്ളില്‍ അപകടകരമാകു ന്ന നിലയില്‍ രക്തസ്രാവവുമുണ്ടായിരുന്നു. ഏറ്റവും മുന്തിയ ചികിത്സകള്‍ക്ക് വശം വദനാക്കിയെങ്കിലും, ദിവസങ്ങള്‍ക്കുളളില്‍ വാമ്പിയര്‍ മരിച്ചു. അമേരിക്കന്‍ പ്രസി ഡന്റ് ദുഖഭാരത്താല്‍ അനുശോചനം അറിയിച്ചു. കൊറിയാക്കാരന്റെ ക്രൂരതയുടെ മുന്നില്‍ ലജ്ജാകരമായ അടിയറവ്!

''മനുഷ്യത്വം തൊട്ടുതീണ്ടാത്ത കിരാതനായ കിമ്മിന്റെ ഭരണത്തില്‍ നിന്നും പാവപ്പെട്ട കൊറിയന്‍ ജനതയെ മോചിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധനാണ് താനെ
ന്ന്'' ട്രമ്പിന്റെ ട്വീറ്റ് ലോകജനത ഉദ്വേഗപൂര്‍വ്വം വീക്ഷിച്ചു. 

വാമ്പിയറെ അമേരിക്കയില്‍ തിരിച്ചു കൊണ്ടുവരാന്‍ സാധിച്ചത് ട്രമ്പിന്റെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടി ചേര്‍ത്തതായിരിക്കാം. കിമ്മുമായി ചര്‍ച്ചയിലേക്ക് ട്രമ്പിനെ വഴി തെളിച്ചതിന്റെ സുപ്രധാനമായ ചേതോവികാരം വാമ്പിയറെന്ന വിദ്യാര്‍ത്ഥിയുടെ ചിതലരിച്ചതുപോലെയുളള മസ്തിഷ്‌കവും ദാരുണമരണവുമാ യിരുന്നെന്ന് സമ്മതിക്കുന്നതോടൊപ്പം, വരും ദിവസങ്ങളില്‍ വാമ്പിയറിന്റെ കുടും ബത്തിന് നീതിയും അംഗീകാരവും ലഭിക്കുമെന്നും ലോകജനത ആശിക്കുന്നു.



ട്രമ്പും കിമ്മും പിന്നെ സിന്‍സിനാറ്റിയും ജൂണ്‍ 20-(മദയാനകളുടെ മയക്കുവെടികള്‍-2: മാത്യു ജോയിസ്,സിന്‍സിനാറ്റി)ട്രമ്പും കിമ്മും പിന്നെ സിന്‍സിനാറ്റിയും ജൂണ്‍ 20-(മദയാനകളുടെ മയക്കുവെടികള്‍-2: മാത്യു ജോയിസ്,സിന്‍സിനാറ്റി)
Join WhatsApp News
കള്ളന്മാരുടെ രാജാവേ ജയ്‌ ജയ്‌ 2018-06-18 17:34:54
കള്ളന്മാരുടെ രാജാവേ ജയ ജയ എന്ന് കുറെ മലയാളികളും. ഇവനൊക്കെ അമ്മയും പെങ്ങന്മാരും ഇല്ലേ!
  ലോകം നേരിടുന്ന ഏറ്റവും വലിയ ആണവഭീഷണി അമേരിക്കയില്‍ നിന്നാണ്. 1960 കളില്‍ അമേരിക്കന്‍ പ്രസിഡന്റ് കെന്നഡി ലോകത്തെ ഒരു ആണവ യുദ്ധത്തിന്റെ വക്കിലെത്തിച്ചു. റഷ്യ ഏകപക്ഷികമായി പിന്‍വാങ്ങിയതു കൊണ്ടുമാത്രമാണ് ആണവയുദ്ധമൊഴിവായത്. പിന്നീട് വിയറ്റ് നാമില്‍ ഡിപ്ലീറ്റഡ് യുറേനിയം ബോംബുകള്‍ പ്രയോഗിച്ചു. വിയറ്റ്‌നാമിലെ കാര്‍പറ്റ് ബോംബിങ്ങിനെ എതിര്‍ത്ത് റഷ്യയോ ചൈനയോ വിയറ്റ്‌നാം പക്ഷത്ത് അണിനിരുന്നാല്‍ ആണവയുദ്ധമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി. 1991 ല്‍ ഇറാക്കിനെ ആക്രമിച്ചു തകര്‍ത്ത് കീഴടക്കി. 2003 ല്‍ ഇറാക്ക് കീഴടക്കി അധിനിവേശം നടത്തുകയും പതിനായിരുങ്ങളെ കശാപ്പുചെയ്യുകയും ചെയ്തു. 1945 മുതല്‍ 2018 വരെ അമേരിക്ക എത്ര രാജ്യങ്ങളെ ആക്രമിച്ചു വെന്നതിന് കൈയ്യും കണക്കുമില്ല. ഇപ്പോള്‍ ഉത്തര കൊറിയയില്‍ നിന്ന് ഭീഷണി ഒഴിവാക്കുമ്പോള്‍ നാളതിലേറെ അണുബോംബ് കൈവശമുള്ള ഇസ്രയേല്‍ ഗാസയില്‍ കൂട്ടക്കൊല തുടരുകയാണ്. പകഷെ ലോകത്തിന് ഇസ്രയേലില്‍ നിന്ന് യാതൊരു ആണവ ഭീഷണിയുമില്ല!!!.
http://www.socialoutlook.in/…/551-north-korean-nuclear-tthr
trump/kim- summit 2018-06-19 08:40:27

THE SUMMIT – Trump/ Kim

Highlights:-1] there is no deal with N. Korea.

2] the agreement is just an imagination of Mike Pompeo- Secretary of State.

3] Trump & Kim Jong Un signed a 400 word statement.-no one knows the details.

4] Kim simply reaffirmed to work towards DE-nuclear, he has done it several times before.

5] U.S. and North Korean officials have provided much longer, more detailed but different interpretations of the meeting.

6] Trump held a press conference & a long rambling interview with ABC's G. Stephanopoulos. A testy Pompeo also took questions from reporters. And, of course, North Korea's state media released its own different summary.

7] U.S. and North Korean accounts tell a different far apart story of the summit. The most fundamental difference appears to relate to the basic premise of the deal: Does North Korea give up nuclear weapons first, in exchange for a better relationship? Or is this a process that will play out step by step?

8] The Trump administration had previously ruled out a step-by-step approach. In May, Pompeo told reporters "We are not going to do this in small increments, where the world is essentially coerced into relieving economic pressure." Trump seemed to agree, saying Tuesday that Kim would begin "de-nuking" North Korea "very quickly."

9] North Korean account said the opposite — that Trump had agreed to a "step-by-step" process.

10] When reporters tried to ask Pompeo about discrepancies, such as the lack of any reference to verification, he turned churlish, refusing to answer questions about specifics and calling the questions "insulting."

11] When directly asked about the obvious difference between the U.S. and North Korean readouts on phasing — "Was the North['s] account of the meeting accurate when they said that Trump had agreed to a phased approach?" Pompeo responded with a statement that should be a huge red flag: "I'm going to leave the content of our discussions as between the two parties, but one should heavily discount some things that are written in other places."

The problem is that one cannot "heavily discount" how one of the two parties interprets an agreement. Pompeo himself admitted that the two parties "couldn't reduce... to writing" the "understandings" he nonetheless remains confident had been reached.

'' negotiations in general, and negotiations with North Korea,- If you can't write it down, you don't have a deal.

12] The two parties share an interest in continuing the process of negotiations — Kim Jong Un views summit diplomacy as a major propaganda coup that shows him on an equal footing with the president of the United States.

13] Trump stated Tuesday he would "absolutely" invite Kim to the White House. He is diverting the public from brutal news cycle covering his treatment of immigrant children, his alleged marital infidelities and the Mueller investigation into his campaign's relationship with Russia.

14] For Kim Un, it is his nuclear weapons that brought Trump to the table. He is happy to talk and suspend some tests, but won't abandon the programs that brought him up to this world wide attention. President Obama's commitment for world without nuclear weapons will come true?

15] Trump,proclaimed loudly and repeatedly that this process will end with North Korea's disarmament. He stated that Kim must give up his nuclear weapons.

16] the summit started a new dispute; whether to proceed all at once or in a gradual process.

Will Kim leave things as it is ?

17] Trump agreed to stop the joint Military exercise with S.Korea- is it a win or lose for USA?

Definitely a win for Kim.



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക