Image

നടിയെ ആക്രമിച്ച കേസ്‌: ദിലീപിന്‍റെ ഹര്‍ജി മാറ്റി

Published on 18 June, 2018
നടിയെ ആക്രമിച്ച കേസ്‌: ദിലീപിന്‍റെ ഹര്‍ജി മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്‌ നടന്‍ ദീലീപ്‌ സമര്‍പ്പിച്ച ഹര്‍ജി എറണാകുളം ജില്ലാ സെഷന്‍സ്‌ കോടതി മാറ്റി. കേസുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ രേഖകള്‍ വേണമെന്ന്‌ ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജിയാണ്‌ മാറ്റിവച്ചിരിക്കുന്നത്‌. ഹര്‍ജി ജൂണ്‍ 27ന്‌ പരിഗണിക്കും.

അതേസമയം കേസിലെ പ്രതിയായ അഭിഭാഷകന്‍ പ്രതീഷ്‌ ചാക്കോ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയും കോടതി മാറ്റിവച്ചു. ഹര്‍ജിയില്‍ വിശദമായ വാദം കേട്ട ശേഷമായിരിക്കും കോടതി വിധി പ്രസ്‌താവിക്കുക.

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടി ദീലീപ്‌ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സര്‍ക്കാരിന്‍റെ അഭിപ്രായം തേടിയിരിക്കുകയാണ്‌. കേസില്‍ നിഷ്‌പക്ഷമായ അന്വേഷണം നടന്നിട്ടില്ലെന്നും അതിനാല്‍ സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ദിലീപിന്‍റെ ആവശ്യം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക