Image

പരാതി വ്യാജമെങ്കില്‍ എഡിജിപിയുടെ മകള്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കമെന്ന്‌ ഡിജിപി

Published on 18 June, 2018
പരാതി വ്യാജമെങ്കില്‍ എഡിജിപിയുടെ മകള്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കമെന്ന്‌ ഡിജിപി


പൊലീസ്‌ ഡ്രൈവര്‍ക്കെതിരെ എഡിജിപിയുടെ മകള്‍ നല്‍കിയ പരാതി വ്യാജമെന്ന്‌ ബോധ്യപ്പെട്ടാല്‍ ക്രിമിനല്‍ കേസെടുക്കമെന്ന്‌ ഡിജിപി ലോകനാഥ്‌ ബെഹ്‌റ. പൊലീസ്‌ ഡ്രൈവര്‍ ഗവാസ്‌കര്‍ എഡിജിപി സുധേഷ്‌ കുമാറിന്റെ മകള്‍ സ്‌നിഗ്‌ധ മര്‍ദിച്ചെന്ന്‌ പരാതി നല്‍കിയിരുന്നു. ഗവാസ്‌കര്‍ പരാതി നല്‍കിയതിന്‌ പിന്നാലെ സ്‌നിഗ്‌ധയും പൊലീസിനെ സമീപിച്ചു. ഇതേതുടര്‍ന്ന്‌ അസഭ്യം പറയല്‍, സ്‌ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ കുറ്റമാണ്‌ ഗവാസ്‌കര്‍ക്കെതിരേ പൊലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌.

സംസ്ഥാനത്തെ പൊലീസ്‌ സേനയിലെ ദാസ്യപ്പണി നിര്‍ത്തുന്നതിന്‌ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ ഡിജിപി ലോകനാഥ്‌ ബെഹ്‌റ പറഞ്ഞു. ക്യാമ്പ്‌ ഓഫീസില്‍ ക്യാമ്പ്‌ ഫോളോവേഴ്‌സിനെ ഡ്യൂട്ടിക്ക്‌ നിര്‍ത്തുന്നതിന്‌ അനുവദമുണ്ട്‌. പക്ഷേ ക്യാമ്പ്‌ ഫോളോവേഴ്‌സിനെ ഓഫീസര്‍മാരുടെ വീട്ടില്‍ ജോലിക്ക്‌ നിര്‍ത്താന്‍ പാടില്ല. വീട്ടില്‍ ക്യാമ്പ്‌ ഫോളോവേഴ്‌സിനെ നിര്‍ത്തുന്ന ഓഫീസര്‍മാര്‍ക്കതിരെ കര്‍ശന നടപടിയുണ്ടാകും.

നേരത്തെ പേരൂര്‍ക്കട എസ്‌എപി ഡെപ്യൂട്ടി കമന്‍ഡാന്റ്‌ പി വി രാജു ക്യാമ്പ്‌ ഫോളോവേഴ്‌സിനെ വീട്ടില്‍ പണിക്ക്‌ ഉപയോഗിച്ചെന്ന്‌ പരാതിയില്‍ നടപടിക്ക്‌ ശുപാര്‍ശ ചെയ്‌ത്‌ ഡിജിപി ആഭ്യന്തര സെക്രട്ടറിക്കു റിപ്പോര്‍ട്ട്‌ നല്‍കി. രാജു വീട്ടില്‍ ടൈല്‍സ്‌ പതിപ്പിക്കാന്‍ പൊലീസിനെ നിയോഗിച്ചുവെന്നാണ്‌ ആരോപണം. റിപ്പോര്‍ട്ടില്‍ രാജുവിന്‌ സ്ഥലം മാറ്റാനാണ്‌ ഡിജിപി ശുപാര്‍ശ ചെയതത്‌.






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക