Image

നടി ആക്രമിക്കപ്പെട്ട കേസ്‌; വനിതാ ജഡ്‌ജി വാദം കേള്‍ക്കണമെന്ന ആവശ്യം കോടതി തള്ളി; പ്രത്യേക കോടതിയും അനുവദിക്കില്ല

Published on 18 June, 2018
 നടി ആക്രമിക്കപ്പെട്ട കേസ്‌; വനിതാ ജഡ്‌ജി വാദം കേള്‍ക്കണമെന്ന ആവശ്യം കോടതി തള്ളി; പ്രത്യേക കോടതിയും അനുവദിക്കില്ല

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വനിതാ ജഡ്‌ജി വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയാണ്‌ നടിയുടെ ഹര്‍ജി തള്ളിയത്‌. വാദം കേള്‍ക്കാന്‍ പ്രത്യേക കോടതി അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം, കേസിലെ അനുബന്ധ ഹര്‍ജികളില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി വിധി പറയുന്നത്‌ ഈ മാസം 27ലേക്ക്‌ മാറ്റി.

രേഖകള്‍ ആവശ്യപ്പെട്ട്‌ ദിലീപ്‌ നല്‍കിയ ഹര്‍ജിയും കോടതി അന്ന്‌ പരിഗണിയ്‌ക്കും. എന്നാല്‍ ഏതൊക്കെ രേഖകള്‍ വേണമെന്ന്‌ രേഖാമൂലം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക