Image

കട്ടിപ്പാറ ഉരുള്‍പൊട്ടല്‍: മരണസംഖ്യ 14 ആയി; മുഴുവന്‍ മൃതദേഹങ്ങളും കണ്ടെടുത്തു

Published on 18 June, 2018
കട്ടിപ്പാറ ഉരുള്‍പൊട്ടല്‍: മരണസംഖ്യ 14 ആയി; മുഴുവന്‍ മൃതദേഹങ്ങളും കണ്ടെടുത്തു

കോഴിക്കോട്: കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 14 ആയി. അബ്ദുള്‍ റഹ്മാന്റെ ഭാര്യ നഫീസയുടെ മൃതദേഹമാണ് തിങ്കളാഴ്ച നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്. ഇതോടെ ഉരുള്‍പൊട്ടലില്‍ കാണാതായ എല്ലാവരുടെയും മൃതദേഹം കണ്ടെത്തി. 

വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. അന്ന് മുതല്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ നടന്നുവരുകയായിരുന്നു. എന്നാല്‍, കാണാതായവരില്‍ അവസാനത്തെ ആളുടെ മൃതദേഹമാണ് തിങ്കളാഴ്ച നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക