Image

ലുക്കാക്കുവിന്റെ ഡബിളില്‍ പാനമ മുങ്ങിത്താണു; ബെല്‍ജിയം (3-0) ന് വിജയിച്ചു

Published on 18 June, 2018
ലുക്കാക്കുവിന്റെ ഡബിളില്‍ പാനമ മുങ്ങിത്താണു; ബെല്‍ജിയം (3-0) ന് വിജയിച്ചു

സോച്ചി: ഗോളുകള്‍ കടലെടുത്തുപോയ പാനമയ്ക്ക് മുകളില്‍ കരുത്തോടെ ചിറകു വിരിച്ച് ചുവന്ന ചെകുത്താന്മാര്‍. ലോകകപ്പ് ഫുട്ബാളിലെ ഗ്രൂപ്പ് ജിയിലെ ആദ്യ മത്സരത്തില്‍ അവര്‍ കന്നി ലോകകപ്പ് കളിക്കുന്ന പാനമയെ മടക്കമില്ലാത്ത മൂന്ന് ഗോളിനാണ് മുക്കിക്കളഞ്ഞത്. ഒഴിഞ്ഞ ഒന്നാം പകുതിക്കുശേഷം രണ്ടാം പകുതിയിലാണ് ബെല്‍ജിയം മൂന്ന് ഗോളിനാണ് മുക്കിക്കളഞ്ഞത്. ഒഴിഞ്ഞ ഒന്നാം പകുതിക്കുശേഷം രണ്ടാം പകുതിയിലാണ് ബെല്‍ജിയം മൂന്ന് ഗോളും അടിച്ചുകയറ്റിയത്.

പല അവസരങ്ങളും ഒന്നൊന്നായി പൊലിഞ്ഞുപോയശേഷം മെര്‍ട്ടെന്‍സാണ് തന്ത്രപരമായ ഒരു ഗോളിലൂടെ ബെല്‍ജിയത്തെ ആദ്യം മുന്നിലെത്തിച്ചത്. നാല്‍പത്തിയേഴാം മിനിറ്റിലായിരുന്‌നു ഗോള്‍. ബോക്‌സില്‍ നിന്നു കിട്ടിയ പന്ത് ഗോളിയുടെ തലയ്ക്ക് മുകളിലൂടെ പോസ്റ്റിന്റെ മൂലയിലേയ്ക്ക് കോരിയിടുകയായിരുന്നു മെര്‍ട്ടെന്‍സ്. പിന്നീട് ലുക്കാക്കുവിന്റെ ഊഴമായിരുന്നു. ആറു മിനിറ്റിന്റെ ഇടവേളയിലായിരുന്നു ലുക്കാക്കുവിന്റെ രണ്ട് ഗോളുകളും. ആദ്യം അറുപത്തിയൊന്‍പതാം മിനിറ്റിലും രണ്ടാമത്‌തേത് എഴുപത്തിയഞ്ചാം മിനിറ്റിലും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക