Image

ദിബയില്‍ കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൗസ് 22 ന്

Published on 18 June, 2018
ദിബയില്‍ കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൗസ് 22 ന്

ഫുജൈറ: കൈരളി കള്‍ചറല്‍ അസോസിയേഷന്‍ ഹാള്‍ ദിബയില്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. ജൂണ്‍ 22 നു (വെള്ളി) ഉച്ചകഴിഞ്ഞു നടക്കുന്ന ഓപ്പണ്‍ ഹൗസില്‍ പൊതുജനങ്ങള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാനും കോണ്‍സുലര്‍ സേവനവും ലഭ്യമാണ്. 

അഫിഡവിറ്റുകള്‍ സാക്ഷ്യപ്പെടുത്തല്‍, പവര്‍ ഓഫ് അറ്റോര്‍ണി, പാസ്‌പോര്‍ട്ട് അനുബന്ധ സേവനങ്ങള്‍ക്ക് ഈസ്റ്റ് കോസ്റ്റ് മേഖലയിലെ മുഴുവന്‍ പ്രവാസികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് കൈരളി കള്‍ചറല്‍ അസോസിയേഷന്‍ അഭ്യര്‍ഥിച്ചു. 

വിവരങ്ങള്‍ക്ക്: 055 5597104/ 09 2446064

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക