Image

കുവൈറ്റ് ഓര്‍ത്തഡോക്‌സ് കുടുംബസംഗമം ജൂലൈ 10ന് പാത്താമുട്ടത്ത്

Published on 18 June, 2018
കുവൈറ്റ് ഓര്‍ത്തഡോക്‌സ് കുടുംബസംഗമം ജൂലൈ 10ന് പാത്താമുട്ടത്ത്
കുവൈത്ത്: കുവൈത്തിലെ ഓര്‍ത്തഡോക്‌സ് ഇടവകകളുടെ ആഭിമുഖ്യത്തില്‍ നാലാമത് കുവൈറ്റ് ഓര്‍ത്തഡോക്‌സ് കുടുംബ സംഗമം കോട്ടയം പാത്താമുട്ടം സ്‌തേഫാനോസ് മാര്‍ തിയഡോഷ്യസ് മെമ്മോറിയല്‍ മിഷന്‍ സെന്ററില്‍ നടക്കും.

പ്രവാസികളുടെ ഇടയനെന്ന് അറിയപ്പെട്ട പുണ്യശ്ലോകനായ സ്‌തേഫാനോസ് മാര്‍ തേവോദോസിയോസ് തിരുമേനിയുടെ സ്മരണാര്‍ഥം പ്രവര്‍ത്തിക്കുന്ന മിഷന്‍ സെന്ററില്‍ ജൂലൈ 10ന് രാവിലെ 9 മുതല്‍ ആരംഭിക്കുന്ന സമ്മേളനത്തില്‍ മലങ്കരസഭയുടെ കല്‍ക്കത്താ ഭദ്രാസനധിപന്‍ ഡോ. ജോസഫ് മാര്‍ ദിവന്ന്യാസിയോസ് മെത്രാപ്പോലീത്താ, മലങ്കര സഭാ ഗുരുരത്‌നം ഫാ.ഡോ. ടി.ജെ. ജോഷ്വാ, ജിജി തോംസണ്‍, ഐഎഎസ് എന്നിവര്‍ പങ്കെടുക്കും.

കുവൈത്തിലെ സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക, സെന്റ് തോമസ് പഴയപള്ളി, സെന്റ് ബേസില്‍, സെന്റ് സ്റ്റീഫന്‍സ് എന്നീ ഇടവകകളില്‍ നിന്നും പ്രവാസജീവിതം മതിയാക്കി നാട്ടില്‍ സ്ഥിരതാമസമാക്കിയവരും വേനലവധിക്കാലം ചെലവഴിക്കാന്‍ നാട്ടിലെത്തിയവരുമാണ് സമ്മേളനത്തില്‍ പങ്കെടുക്കു. 

വിവരങ്ങള്‍ക്ക്: 9496873951, 9496426071, 9744230093 (കേരളം), 99856714, 66685546, 94445890, 60325277, 94060948 (കുവൈത്ത്).

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക