Image

ഒഎന്‍സിപി കുവൈറ്റിന്റെ നേതൃത്വത്തില്‍ എന്‍സിപി സ്ഥാപക ദിനാചരണവും യാത്രയപ്പും

Published on 18 June, 2018
ഒഎന്‍സിപി കുവൈറ്റിന്റെ നേതൃത്വത്തില്‍ എന്‍സിപി സ്ഥാപക ദിനാചരണവും യാത്രയപ്പും

കുവൈത്ത്: ഓവര്‍സീസ് എന്‍സിപി കുവൈറ്റിന്റെ നേതൃത്വത്തില്‍ എന്‍സിപി സ്ഥാപകദിനാചരണവും കുവൈറ്റിലെ സേവനം അവസാനിച്ച് യുഎ ഇ ലേക്ക് പോകുന്ന ദേശീയ ജനറല്‍ സെക്രട്ടറി ജിയോ ടോമിക്ക് യാത്രയപ്പും സംഘടിപ്പിച്ചു. 

ജൂണ്‍ 10ന് അബാസിയ പോപ്പിന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഓവര്‍സീസ് എന്‍സിപി ദേശീയ പ്രസിഡന്റും ലോക കേരള സഭാംഗവുമായ ബാബു ഫ്രാന്‍സീസ് മതേതരത്വ സന്ദേശം നല്‍കി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ െ്രെബറ്റ് വര്‍ഗീസ് സ്വാഗതവും ജിജോ ജോസ്, സൂരജ് പൊന്നേത്ത്, നോബിള്‍ ജോസ്, എസ്. ശ്രീധരന്‍, ഭാസ്‌കരന്‍ തേവര്‍, പ്രകാശ് ജാദവ്, ജോഫി മുട്ടത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ ജിയോ ടോമിക്ക് ഫലകവും ഉപഹാരവും നല്‍കി ആദരിച്ചു. മധുരം വിതരണവും നടന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക