ദമാം: തറവാട് കുടുംബ കൂട്ടായ്മക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി അറയ്ക്കല്‍ ബൈജു സേവ്യറിന്റെ നേതൃത്വത്തില്‍ ജയപ്രകാശ്, അജയഘോഷ്, ബാബു പൊറ്റക്കാട്, റഷീദ് എന്നിവരടങ്ങിയ അഞ്ച് അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
ജൂണ്‍ ഒന്നിനു നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ അശരണര്‍ക്കും ആലംബഹീനര്‍ക്കും കൈത്താങ്ങായി/സ്നേഹസ്പര്‍ശമായി റിയാദിലെ തറവാട് കുടുംബ കൂട്ടായ്മ പതിമൂന്നാംവര്ഷത്തേക്കുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു രൂപം നല്കി. സിബിഎസ്ഇ പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ അര്ജുന് രമേഷ്, നെവിന് ശശി, ഗ്രീഷ്മ പ്രമോദ് എന്നിവരെയും പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അലന് സേവ്യര്‍ അറയ്ക്കല്‍, അതുല ത്യാഗരാജന്, നന്ദന ജോയ് എന്നിവരെയും പുരസ്കാരങ്ങള്‍ നല്കി ആദരിച്ചു.
റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം