Image

വിശുദ്ധ വാരാചരണം: ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

Published on 26 March, 2012
വിശുദ്ധ വാരാചരണം: ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു
മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയുടെ ആഭിമുഖ്യത്തില്‍ മെല്‍ബണിലെ വിശുദ്ധ വാരാചരണത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മെല്‍ബണ്‍ സീറോ മബാര്‍ പള്ളി ചാപ്ലെയിന്‍ ഫാ. പീറ്റര്‍ കാവുംപുറം അറിയിച്ചു. 

ഏപ്രില്‍ ഒന്നിന് (ഞയാര്‍) വൈകുന്നേരം 4.30ന് ക്ലെയിറ്റണിലെ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയോടു കൂടി ഓശാന ഞായറാഴ്ചയുടെ തിരുകര്‍മങ്ങള്‍ ആരംഭിക്കും. 

ഫാ. പീറ്റര്‍ കാവുംപുറത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയുടെ മധ്യേ കുരുത്തോലകള്‍ വിതരണം ചെയ്യും. കുര്‍ബാനക്ക് അരമണിക്കൂര്‍ മുന്‍പ് കുമ്പസാരത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണെ്ടന്ന് ഫാ. പീറ്റര്‍ കാവുംപുറം അറിയിച്ചു. 

പെസഹാ വ്യാഴാഴ്ചത്തെ തിരുകര്‍മങ്ങള്‍ ഏപ്രില്‍ അഞ്ചിന് ബോക്‌സ് ഹില്‍ പള്ളിയില്‍ വൈകിട്ട് 7.30 നും ഫോക്കനാര്‍ സെന്റ് മാത്യൂസ് പള്ളിയില്‍ രാത്രി ഒന്‍പതിന് ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളിയുടെ നേതൃത്വത്തില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയും അപ്പം മുറിക്കലും ഉണ്ടായിരിക്കുമെന്ന് ഫാ. പീറ്റര്‍ കാവുംപുറം അറിയിച്ചു. 

ഏപ്രില്‍ ആറിന് ദുഃഖവെള്ളിയാഴ്ച മെല്‍ബണിലെ മലയാറ്റൂര്‍ എന്നു വിശേഷിപ്പിക്കുന്ന ബാക്കസ് മാര്‍ഷില്‍ രാവിലെ ഒന്‍പതിന് കുരിശിന്റെ വഴി ആരംഭിക്കും. ഗായകസംഘത്തോടൊപ്പം മെല്‍ബണിലെ നിരവധി മലയാളി വൈദികരും അയ്യായിരത്തോളം ഇടവക ജനങ്ങളും പങ്കെടുക്കുന്ന കുരിശിന്റെ വഴി മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ പള്ളിയുടെ ചരിത്രത്തിലെ നാഴിക കല്ലാണ്. 

തുടര്‍ന്ന് ചാപ്പലില്‍ നടക്കുന്ന പ്രാര്‍ഥനയ്ക്കുശേഷം കഞ്ഞിയും പയറും വിതരണം ചെയ്യും. ഇത്തവണത്തെ ബാര്‍ക്കസ് മാര്‍ഷിലെ കുരിശിന്റെ വഴിയില്‍ അയ്യായിരത്തോളം വിൂശ്വാസികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രസ്റ്റിമാരായ തോമസ് വാതപ്പള്ളിയും ജോണ്‍സണ്‍ ഏബ്രഹാമും അഭിപ്രായപ്പെട്ടു.

ഏപ്രില്‍ ഏഴിന് (ശനി) രാത്രി 10. 30ന് സെവട്ടന്‍ പള്ളിയില്‍ ഫാ. പീറ്റര്‍ കാവുംപുറത്തിന്റെ മുഖ്യകാര്‍മികത്വത്തിലും ഫ്രാക്സ്റ്റണ്‍ പള്ളിയില്‍ ശനിയാഴ്ച രാത്രി 10.30ന് ഫാ. വിന്‍സന്റ് മഠത്തിപറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തിലും ആഘോഷമായ ഈസ്റ്റര്‍ കുര്‍ബാനയും ഉണ്ടായിരിക്കുമെന്ന് ഫാ. പീറ്റര്‍ കാവുംപുറം അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക