Image

മോദി ഭരണകൂടത്തിനെതിരെ ശിവസേന

Published on 19 June, 2018
മോദി ഭരണകൂടത്തിനെതിരെ ശിവസേന

'2014 രാഷ്‌്‌ട്രീയ അപകട' മായിരുന്നെന്നും 2019 ല്‍ അത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും ശിവസേന. പാര്‍ട്ടിയുടെ 52ാം ജയന്തിയോടനുബന്ധിച്ച്‌ മുഖപത്രമായ സാമ്‌നയില്‍ എഴുതിയ എഡിറ്റോറിയലിലാണ്‌ നരേന്ദ്രമോദി സര്‍ക്കാരിനെ രാഷ്ട്രീയ അപകടം എന്ന്‌ വിശേഷിപ്പിച്ചത്‌. 2019 ല്‍ പാര്‍ട്ടി മഹാരാഷ്ട്രയില്‍ ഒറ്റയ്‌ക്ക്‌ അധികാരത്തില്‍ വരുമെന്നും കേന്ദ്രഭരണത്തിലെ നിര്‍ണായക ശക്തിയാകുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

അടിയന്തിരാവസ്ഥയ്‌ക്കു മുമ്പുള്ള കാലഘട്ടമാണോ ഇതെന്ന നിലയിലുള്ള ചോദ്യങ്ങള്‍ രാജ്യത്ത്‌ ഉയുരന്നുണ്ടെന്നും പത്രം ആശങ്കപ്പെടുന്നു. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ തടസങ്ങള്‍ തുടരെ ഉണ്ടാക്കുന്നത്‌ ഗുരുതരമായ പ്രതിസന്ധിയാണെന്ന്‌ ഡല്‍ഹിയിലെ ആം ആദ്‌മി സര്‍ക്കാരിന്റെ സമരത്തെ പരാമര്‍ശിച്ചുകൊണ്ട്‌ മഖപത്രം വ്യക്തമാക്കുന്നുണ്ട്‌.

ഉദ്യോഗസ്ഥവൃന്ദം ഇ്‌ത്തരം കടുത്ത നിലപാടുമായി മുന്നോട്ട്‌ പോകുന്നത്‌ സ്വതന്ത്രമായ തിരഞ്ഞെടുപ്പിനും സര്‍ക്കാര്‍ നടത്തിപ്പിനും ഭീഷണിയാണ്‌. പൊടിക്കാറ്റ്‌ ഡല്‍ഹിയില്‍ മാത്രമല്ല. മറിച്ച രാജ്യത്താകമാനമുണ്ട്‌്‌.

പ്രധാനമന്ത്രി മോദി അധിക സമയവും രാജ്യത്തിന്‌ പുറത്തായതുകൊണ്ട്‌ ശാസതടസമുണ്ടാവില്ല. എന്നാല്‍ ജനങ്ങളുടെ കാര്യമതല്ല. കടുത്ത പ്രതിസന്ധിയിലാണവര്‍മുഖപ്രസംഗം പറയുന്നു.

മോദി സര്‍്‌ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ നിരന്തരം പഴി ചാരുന്ന എന്‍ ഡി എ ഘടകകക്ഷിയാണ്‌ ശിവസേന. മഹാരാഷ്ട്രിയിലും ബിജെപിയോടൊപ്പം ഭരണം പങ്കിടുന്ന പാര്‍ട്ടിക്ക്‌ അടുത്ത തിരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്ക്‌ മത്സരിക്കുമെന്ന്‌ പലകുറിവ്യക്തമാക്കിയിട്ടുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക