Image

കശ്‌മീരില്‍ പിഡിപി-ബിജെപി സഖ്യം പിരിഞ്ഞു; മെഹ്‌ബൂബ മുഫ്‌തി രാജിവെച്ചു

Published on 19 June, 2018
കശ്‌മീരില്‍ പിഡിപി-ബിജെപി സഖ്യം പിരിഞ്ഞു; മെഹ്‌ബൂബ മുഫ്‌തി രാജിവെച്ചു

ജമ്മു കശ്‌മീരിലെ പിഡിപിബിജെപി ബന്ധം തകര്‍ന്നു. പിഡിപിയുമായുള്ള എല്ലാ തരത്തിലുമുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന്‌ ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ്‌ തലസ്ഥാനത്ത്‌ വിളിച്ച്‌ ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ കാശ്‌മീരിലെ മെഹ്‌ബൂബ മുഫ്‌തി സര്‍ക്കാര്‍ ന്യൂനപക്ഷമായി.ബിജെപിയ്‌ക്ക്‌ 25 ഉം പിഡിപിയ്‌ക്ക 28 എം എല്‍എ മാരുമാണ്‌ നിലവിലുള്ളത്‌.

 ജമ്മുകശ്‌മീരില്‍ നിന്നുള്ള പാര്‍ട്ടി എം എല്‍എമാരുമായി അധ്യക്ഷന്‍ അമിത്‌ ഷാ രാവിലെ ചര്‍ച്ച നടത്തി ഉടനെയാണ്‌ രാംമാധവിന്റെ പത്രസമ്മേളനമുണ്ടായത്‌. പ്രഖ്യാപനമുണ്ടായ ഉടന്‍ മെഹബൂബ മുഫ്‌തി രാജിക്കത്ത്‌ നല്‍കിയതായാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. സംസ്ഥാനത്ത്‌ രാഷ്ട്രപതി ഭരണത്തിന്‌ ശുപാര്‍ശ ചെയ്‌തേക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക