Image

വീട്‌ നിര്‍മ്മിച്ച്‌ നല്‍കാമെന്ന്‌ പറഞ്ഞ്‌ പറ്റിച്ചു; മുസ്ലീം ലീഗിനെതിരെ രോഹിത്‌ വെമുലയുടെ മാതാവ്‌

Published on 19 June, 2018
വീട്‌ നിര്‍മ്മിച്ച്‌ നല്‍കാമെന്ന്‌ പറഞ്ഞ്‌ പറ്റിച്ചു; മുസ്ലീം ലീഗിനെതിരെ രോഹിത്‌ വെമുലയുടെ മാതാവ്‌


വിജയവാഡ : വീട്‌ നിര്‍മ്മാണത്തില്‍ സാമ്‌ബത്തികമായി സഹായിക്കാമെന്ന മുസ്ലീം ലീഗിന്‍റെ വാഗ്‌ദാനം രണ്ട്‌ വര്‍ഷം പിന്നിട്ടിട്ടും പാലിച്ചില്ലെന്ന്‌ രാധിക വെമുല.

2016 ല്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന ദളിത്‌ അവഗണനയുടെ ഇരയായി ആത്മഹത്യ ചെയ്‌ത രോഹിത്‌ വെമുലയുടെ മാതാവാണ്‌ രാധിക വെമുല.

വീട്‌ നിര്‍മിക്കാന്‍ 20 ലക്ഷം രൂപയാണ്‌ ലീഗ്‌ വാഗ്‌ദാനം ചെയ്‌തതെങ്കിലും ഇതുവരെ നല്‍കിയില്ല രാധിക വെമുല പറയുന്നു.

ഹൈദരാബാദ്‌ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ രോഹിത്‌ വെമുല ആത്മഹത്യ ചെയ്‌തതിനെ തുടര്‍ന്ന്‌ രാജ്യമാകെ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന്‌ വന്ന സാഹചര്യത്തില്‍ രോഹിത്‌ മരിച്ച്‌ ദിവസങ്ങള്‍ക്കകം കുടുംബത്തിന്‌ വീട്‌ വയ്‌ക്കാന്‍ 20 ലക്ഷം രൂപ നല്‍കുമെന്നാണ്‌ ലീഗ്‌ നേതാക്കള്‍ പ്രഖ്യാപിച്ചത്‌.

ഗുണ്ടൂരിലും വിജയവാഡയ്‌ക്കും ഇടയിലുള്ള കുപ്പുരാവുരുവില്‍ ഇതിനായി സ്ഥലം കണ്ടെത്തിയെന്നും അറിയിച്ചിരുന്നു.

എന്നാല്‍ കേരളത്തില്‍ ആയിരങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ വച്ച്‌ ലീഗ്‌ നടത്തിയ ഈ പ്രഖ്യാപനം രാഷ്ട്രീയ നേട്ടത്തിന്‌ വേണ്ടിയുള്ള നാടകമായിരുന്നെന്നാണ്‌ രാധിക ആരോപിക്കുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക