Image

ഐസ്‌ക്രീം കേസ്: അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വി.എസിന് നല്‍കില്ലെന്ന് പേലീസ്

Published on 26 March, 2012
ഐസ്‌ക്രീം കേസ്: അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വി.എസിന് നല്‍കില്ലെന്ന് പേലീസ്
കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പരാതിക്കാരനായ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് നല്‍കാനാവില്ലെന്ന് പോലീസ്. സിആര്‍പിസി നിയമപ്രകാരം അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പരാതിക്കാരന് നല്‍കേണ്ടതില്ലെന്ന് അന്വേഷണ സംഘത്തലവന്‍ ഹൈക്കോടതിയെ അറിയിച്ചു. 

അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കണമെന്ന് വി.എസിന്റെ അഭിഭാഷകന്‍ നേരത്തെ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയിലാണ് പോലീസ് നിലപാട് വ്യക്തമാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക