Image

ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ ഓണാഘോഷങ്ങളുടെ കിക്ക്ഓഫ് നിര്‍വ്വഹിച്ചു

ജോര്‍ജ്ജ് ഓലിക്കല്‍ Published on 19 June, 2018
 ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ ഓണാഘോഷങ്ങളുടെ കിക്ക്ഓഫ് നിര്‍വ്വഹിച്ചു
ഫിലാഡല്‍ഫിയ: ട്രൈസ്‌സ്റ്റേറ്റ് കേരളാ ഫോറത്തിന്റെ 2018-ലെ സംയുക്ത ഓണാഘോഷങ്ങളുടെ കിക്ക്ഓഫ് ഫിലാഡല്‍ഫിയായിലെ പ്രമുഖ യുവ മലയാളി റിയല്‍ എസ്‌സ്റ്റേറ്റ് ഡെവലപ്പര്‍ ജോഷ്വ മാത്യു നിര്‍വ്വഹിച്ചു.

ജൂണ്‍ 10ാം തീയതി ഞായറാഴ്ച പമ്പ ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍
ചേര്‍ന്ന ചടങ്ങിലാണ് കിക്ക്ഓഫ് നിര്‍വ്വഹിച്ചത്. ട്രൈസ്‌സ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ ജോഷി കുര്യാക്കോസ്, ജോഷ്വ മാത്യുവില്‍ നിന്ന് ആദ്യ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റൂവാങ്ങി ഓണാഘോഷ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു.ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ,ഫൊക്കാന ജനറല്‍ സെക്രട്ടറി ഫിലീപ്പോസ് ഫിലിപ്പ,് ഫൊക്കാന ഫൗണ്‍ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളി, അലക്‌സ ്‌തോമസ് എന്നിവരും തദവസരത്തില്‍ സന്നിഹിതരായിരുന്നു.

വിന്‍സന്റ് ഇമ്മാനുവല്‍ ഓണാഘോഷചെയര്‍മാനയുള്ളവിപുലമായ കമ്മറ്റി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. വരുംമാസങ്ങളില്‍ 56 കാര്‍ഡ്‌ഗെയിം, അടുക്കളത്തോട്ട മത്‌സരം എന്നിവസംഘടിപ്പിക്കും. ഫൊക്കാന ഫൗണ്‍ടേഷന്‍ ചെയര്‍മാന്‍ പോള്‍കറുകപ്പിള്ള ി56 കാര്‍ഡ് ഗെയിംസ് പോണ്‍സറായി.

പതിനഞ്ച് സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറത്തിന്റെ 2018-ലെ ഓണാഘോഷങ്ങളും, തിരുവോണ പരിപാടികളും സെപ്തംബര്‍2-ന്ഞായറാഴ്ച സീറോ മലബാര്‍ ഓഡിറ്റോറിയത്തിലാണ് (608 വെല്‍ഷ്‌റോഡ് 19115) ക്രമീകരിച്ചിരിക്കുന്നത്, അന്നേ ദിവസംഉച്ചകഴിഞ്ഞ് മൂന്ന്മണിക്ക് പുരുഷന്മാര്‍ക്കും വനിതകള്‍ക്കുമുള്ള വടംവലിമത്‌സരവും തുടര്‍ന്ന് സംസ്ക്കാരിക ഘോഷയാത്രയും, 4:00 മണിക്ക് ചേരുന്ന സമ്മേളനത്തില്‍ ഫിലാഡല്‍ഫിയായിലെ സാമൂഹികസാംസ്ക്കാരിക, രാഷ്ട്രീയനേതാക്കളും പങ്കെടുക്കും. സമ്മേളനത്തില്‍വച്ച് വിവിധരംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെആദരിക്കും, കലാസാംസ്ക്കാരിക പരിപാടികളിലും വിഭവ സമൃദ്ധമായ ഓണസദ്യയിലും പങ്കെടുക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നുവെന്ന് ചെയര്‍മാന്‍ ജോഷി കുര്യാക്കോസ്പറഞ്ഞു

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോഷി കുര്യാക്കോസ ്(ചെയര്‍മാന്‍): 215-460-8411,ടി.ജെ. തോംസണ്‍ (ജനറല്‍ സെക്രട്ടറി): 215-429-2442, ഫിലീപ്പോസ് ചെറിയാന്‍ (ട്രഷറര്‍): 215 605 7310, വിന്‍സന്റ് ഇമ്മാനുവല്‍ (ഓണാഘോഷ ചെയര്‍മാന്‍) 215 880 3341.

റിപ്പോര്‍ട്ട്: ജോര്‍ജ്ജ് ഓലിക്കല്‍
 ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ ഓണാഘോഷങ്ങളുടെ കിക്ക്ഓഫ് നിര്‍വ്വഹിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക