Image

ഇന്ത്യന്‍ കോണ്‍സുല്‍ ഓംപ്രകാശ് മീനയ്ക്ക് യാത്രയയപ്പ് നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 19 June, 2018
ഇന്ത്യന്‍ കോണ്‍സുല്‍ ഓംപ്രകാശ് മീനയ്ക്ക് യാത്രയയപ്പ് നല്‍കി
ഷിക്കാഗോ: ഇന്ത്യന്‍ കോണ്‍സുല്‍ ഓംപ്രകാശ് മീന ഷിക്കാഗോ കോണ്‍സുലേറ്റില്‍ 3 വര്‍ഷത്തെ സേവനത്തിനുശേഷം മംഗോളിയയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി തിരികെപ്പോകുന്നു. വിവിധ സംഘടനാ നേതാക്കളും, രാഷ്ട്രീയ പ്രതിനിധികളും ചേര്‍ന്ന് അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കി. ഒഹയര്‍ എയര്‍പോര്‍ട്ടിനടുത്തുള്ള മഹാരാജാസ് റെസ്റ്റോറന്റില്‍ കൂടിയ യാത്രയയപ്പ് സമ്മേളനത്തില്‍ കോണ്‍സുല്‍ ഡി.ബി ഭാട്ടി എല്ലാവര്‍ക്കും സ്വാഗതമരുളുകയും ഒ.പി മീന ഐ.എഫ്.എസിന്റെ നിസ്വാര്‍ത്ഥ സേവനത്തെ അഭിനന്ദിക്കുകയും ചെയ്തു.

ആശംസകള്‍ അറിയിച്ചുകൊണ്ട് എഫ്.ഐ.എ ചെയര്‍മാന്‍ സുനില്‍ ഷാ, ഗോപിയോ ഷിക്കാഗോ ചെയര്‍മാന്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ഇന്ത്യന്‍ കമ്യൂണിറ്റി ഔട്ട് റീച്ച് പ്രസിഡന്റ് കൃഷ്ണ ബസാല്‍, ഷാംബര്‍ഗ് ടൗണ്‍ഷിപ്പ് ട്രസ്റ്റി നിമോഷ് ജാനി, ഷിക്കാഗോ എഫ്.ഐ.എ പ്രസിഡന്റ് ഡോ. സന്‍ഹിത അഗ്നിഹോത്രി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സി.ഇ.ഒ അമിത് ജിന്‍ഗരന്‍. ഡോ. ബരത്ത് ബരായി, ടി.വി ഏഷ്യ പ്രൊഡ്യൂസര്‍ വന്ദന ജിന്‍ഹന്‍, എഫ്.ഐ.എ ട്രസ്റ്റി കീര്‍ത്തി കുമാര്‍, പഞ്ചാബ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ഹര്‍ജിന്ദര്‍ സിംഗ് എന്നിവര്‍ സംസാരിച്ചു.

തന്റെ മറുപടി പ്രസംഗത്തില്‍ ഓംപ്രകാശ് മീന മൂന്നു വര്‍ഷത്തെ സേവനത്തില്‍ അമേരിക്കയിലുള്ള ഒമ്പത് സ്റ്റേറ്റുകളില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിച്ചു. പല സഹായങ്ങളും ഇന്ത്യക്കാര്‍ക്ക് നല്‍കാന്‍ സാധിച്ചു. തിരിച്ച് തന്റെ സുഹൃത്തുക്കളായ ഇന്ത്യക്കാര്‍ നല്‍കിയ സ്‌നേഹം ഒരിക്കലും മറക്കാന്‍ സാധിക്കില്ല എന്നും അദ്ദേഹം അറിയിച്ചു. ഡിന്നറിനുശേഷം പരിപാടികള്‍ക്കു തിരശീല വീണു.
ഇന്ത്യന്‍ കോണ്‍സുല്‍ ഓംപ്രകാശ് മീനയ്ക്ക് യാത്രയയപ്പ് നല്‍കിഇന്ത്യന്‍ കോണ്‍സുല്‍ ഓംപ്രകാശ് മീനയ്ക്ക് യാത്രയയപ്പ് നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക