Image

ചരിത്രത്തില്‍ ആദ്യമായി ഏഷ്യന്‍ ടീമിന് ലാറ്റിനമേരിക്കയ്ക്ക് മേല്‍ വിജയം

Published on 19 June, 2018
ചരിത്രത്തില്‍ ആദ്യമായി ഏഷ്യന്‍ ടീമിന് ലാറ്റിനമേരിക്കയ്ക്ക് മേല്‍ വിജയം
കൊളംബിയക്കെതിരെ ജപ്പാന്‍ നേടിയ വിജയം ലോകകപ്പ് ചരിത്രത്തില്‍ ഒരി പുതിയ അദ്ധ്യായം തുറക്കുകയാണ്. ലോകകപ്പില്‍ ഒരു ഏഷ്യന്‍ ടീം ആദ്യമായി ലാറ്റിനമേരിക്കന്‍ ടീമിനെ പരാജയപ്പെടുത്തുന്നു. ഇതുവരെ നടക്കാത്ത ആ കാര്യമാണ് ഇന്ന് നടക്കുന്നത്. ഏഷ്യയുടെ അഭിമാനമായി തന്നെ ജപ്പാന്‍ ഇന്ന് ഈ 2-1 ന്റെ വിജയത്തോടെ മാറി.
ഇതിനു മുമ്ബ് 18 മത്സരങ്ങളിലാണ് ഏഷ്യന്‍ ടീമുകളും ലാറ്റിനമേരിക്കന്‍ ടീമുകളും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത് അതില്‍ ഒന്നു പോലും ജയിക്കാന്‍ ഏഷ്യന്‍ ടീമുകള്‍ക്കായില്ല. 18ല്‍ 15 മത്സരങ്ങളും പരാജയപ്പെട്ടപ്പോള്‍ 3 മത്സരങ്ങള്‍ സമനിലയിലുമായി. ഇന്നത്തെ ജപ്പാന്റെ ജയം ഈ ലോകകപ്പിലെ ഏഷ്യന്‍ ടീമിന്റെ രണ്ടാം ജയം കൂടിയാണ്. നേരത്തെ മൊറോക്കോയെ തോല്‍പ്പിച്ചു കൊണ്ട് ഇറാന്‍ ഏഷ്യയുടെ ആദ്യ ജയം സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം മുഴുവന്‍ കഴിഞ്ഞപ്പോഴും ഒരു ജയം പോലും ഏഷ്യന്‍ ടീമുകള്‍ക്ക് ഉണ്ടായിരുന്നില്ല. അതില്‍ നിന്നാണ് ആദ്യ റൗണ്ടില്‍ തന്നെ രണ്ട് ജയം എന്ന മുന്നേറ്റം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക