Image

മകന്‍ അദൈ്വതിന്റെ ഹ്രസ്വചിത്രം `കളര്‍ഫുള്‍ ഹാന്‍ഡ്‌സ്‌' പ്രേക്ഷകര്‍ക്ക്‌ സമര്‍പ്പിച്ച്‌ ജയസൂര്യ

Published on 19 June, 2018
മകന്‍ അദൈ്വതിന്റെ ഹ്രസ്വചിത്രം `കളര്‍ഫുള്‍ ഹാന്‍ഡ്‌സ്‌' പ്രേക്ഷകര്‍ക്ക്‌ സമര്‍പ്പിച്ച്‌ ജയസൂര്യ


മകന്‍ അദൈ്വത്‌ സംവിധാനം ചെയ്‌ത കളര്‍ഫുള്‍ ഹാന്‍ഡ്‌സ്‌ എന്ന ഹ്രസ്വചിത്രം പ്രേക്ഷകര്‍ക്ക്‌ സമര്‍പ്പിച്ച്‌ നടന്‍ ജയസൂര്യ. ഇന്ന്‌  Father day യില്‍ തന്നെ മോന്‍ എഡിറ്റ്‌ ചെയ്‌ത്‌ സംവിധാനം ചെയ്‌ത പുതിയ short film എനിക്ക്‌  Launch  ചെയ്യാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷം... നിങ്ങള്‍ക്കും ഇഷ്ടമാകും എന്ന പ്രതീക്ഷയോടെ സമര്‍പ്പിക്കുന്നു. ' 'COLORFUL HANDS '  ' നടന്‍ ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു.

അദൈ്വതിനു പുറമേ അര്‍ജുന്‍ മനോജ്‌, മിഹിര്‍ മാധവ്‌, അനന്‍ അന്‍സാദ്‌, അരുണ്‍ വെഞ്ഞാറമ്മൂട്‌ എന്നിവരാണ്‌ പ്രധാനവേഷങ്ങളിലെത്തുന്നത്‌. ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്‌ അജയ്‌ ഫ്രാന്‍സിസ്‌ ജോര്‍ജ്ജ്‌ാണ്‌ കളര്‍ഫുള്‍ ഹാന്‍ഡ്‌സിന്റെ നിര്‍മ്മാണം ജയസൂര്യ, സരിത ജയസൂര്യ, വേദ ജയസൂര്യ എന്നിവര്‍ ചേര്‍ന്നാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക