Image

ജോലിക്കു നിര്‍ത്തിയ പോലീസുകാരെ തിരിച്ചയക്കണം; ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപിയുടെ സര്‍ക്കുലര്‍

Published on 19 June, 2018
ജോലിക്കു നിര്‍ത്തിയ പോലീസുകാരെ തിരിച്ചയക്കണം; ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപിയുടെ സര്‍ക്കുലര്‍

തിരുവനന്തപുരം: ദാസ്യവേല അടക്കമുള്ളവയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പോലീസിന് നാണക്കേടായ സാഹചര്യത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഡി.ജി.പിയുടെ സര്‍ക്കുലര്‍. അനധികൃതമായി ഒപ്പം നിര്‍ത്തിയിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരെ ഉടന്‍ തിരിച്ചയയ്ക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം.

അനധികൃത ഡ്യൂട്ടികള്‍ക്ക് നിയോഗിച്ചിട്ടുള്ളവരെ 24 മണിക്കൂറിനകം മാതൃയൂണിറ്റിലേക്ക് അയയ്ക്കണമെന്നാണ് നിര്‍ദ്ദേശം. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒപ്പം നിര്‍ത്താന്‍ അനുവദിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണവും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡിവൈഎസ്പിമാര്‍ക്ക് ഒരു പോലീസ് ഉദ്യോഗസ്ഥനെ ഒപ്പം നിര്‍ത്താം. എസ്.പി, ഡി.ഐ.ജി റാങ്കിലുള്ളവര്‍ക്ക് രണ്ടുപേരെ ഒപ്പം നിര്‍ത്താം. ക്യാമ്പ് ഓഫീസിലുള്ള എസ്.പിമാര്‍ക്ക് ഒരാളെ ക്യാമ്പ് ഓഫീസിലും നിര്‍ത്താം. എന്നാല്‍ ഇവരെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം ഡിജിപി നല്‍കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക