Image

ജപ്പാന്‍ കൊളംബിയയെ മുട്ടുകുത്തിച്ചു (2-1)

Published on 19 June, 2018
ജപ്പാന്‍ കൊളംബിയയെ മുട്ടുകുത്തിച്ചു (2-1)
മോര്‍ഡോവിയഃ നാലു വര്‍ഷം മുന്‍പത്തെ ആ നാണക്കേടിന് മനോഹരമായി തന്നെ ജപ്പാന്‍ കണക്കുതീര്‍ത്തു. ലോകകപ്പ് ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തില്‍ ജപ്പാന്‍ പത്തുപേരുമായി കളിച്ച കൊളംബിയയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഇതോടെ ലോകകപ്പില്‍ ഒരു ലാറ്റിനമേരിക്കന്‍ ടീമിനെ തോല്‍പിക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമെന്ന ബഹുമതി ജപ്പാന് സ്വന്തമായി. കഴിഞ്ഞ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ കൊളംബയിയയുടെ കൈയില്‍ നിന്നേറ്റ ദയനീയമായ തോല്‍വിക്കുള്ള മധുരപ്രതികാരമായി ഇത് ജപ്പാന്.


സാഞ്ചസ് ചുവപ്പു കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ആറാം മിനിറ്റില്‍ ഷിന്‍ജി കഗാവയാണ് ജപ്പാനെ ആദ്യമായി മുന്നിലെത്തിച്ചത്. 39ാം മിനിറ്റില്‍ ഒന്നാന്തരമൊരു ഫ്രീകിക്കിലൂടെ ക്വിന്റെറോ കൊളംബിയയെ ഒപ്പമെത്തി. എന്നാല്‍, 73ാം മിനിറ്റില്‍ യുയു ഒസാക്കോ ജപ്പാനുവേണ്ടി വീണ്ടും ലീഡുയര്‍ത്തി വിജയം ഉറപ്പിച്ചു. ജപ്പാന്‍ കൊളംബയിയക്കെതിരേ നേടുന്ന ആദ്യ വിജയമാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക