Image

പ്രതിഭകളുടെ സംഗമവേദിയായി ഫൊക്കാനയുടെ ന്യൂജേഴ്‌സി റീജിയണല്‍ ടാലെന്റ്‌ഷോ മത്സരം

ഫ്രാന്‍സിസ് തടത്തില്‍ Published on 19 June, 2018
പ്രതിഭകളുടെ സംഗമവേദിയായി ഫൊക്കാനയുടെ ന്യൂജേഴ്‌സി റീജിയണല്‍ ടാലെന്റ്‌ഷോ മത്സരം
ന്യൂജേഴ്‌സി: വീറും വാശിയും ഏറിയ മത്സരങ്ങള്‍, ഒന്നിനൊന്നു മികച്ച കലാപ്രകടനങ്ങള്‍, ഫൊക്കാന ന്യൂജേഴ്‌സി റീജിയണല്‍ യൂത്ത് ഫെസ്റ്റിവലും ടാലെന്റ് കോംപെറ്റീഷനും സ്‌പെല്ലിംഗ് ബി മത്സരവും പുതിയ പ്രതിഭകളുടെ സംഗമവേദിയായി മാറുകയായിരുന്നു. ജൂലൈ 5 മുതല്‍ 8 വരെ ഫിലാഡല്‍ഫിയയില്‍ നടക്കാനിരിക്കുന്ന ഫൊക്കാന ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ കലാ മത്സരവേദികളില്‍ വരാനിരിക്കുന്ന മത്സരങ്ങളുടെ വീറും വാശിയുടെയും സൂചനയുളവാക്കുന്നതായിരുന്നു ന്യൂ ജേഴ്‌സിയിലെ ടാലെന്റ്‌റ് ഷോ.

ജൂണ്‍ 9ന് ശനിയാഴ്ച് ഡ്യുമോണ്ടിലുള്ള അവര്‍ റെഡീമര്‍ ലൂഥറന്‍ പള്ളി ഹാളില്‍ നടന്ന ന്യൂജേഴ്‌സി സംസ്ഥാന തല യൂത്ത് ഫെസ്‌റിവലിലും ടാലെന്റ്‌റ് കോംപെറ്റീഷനിലും ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനങ്ങള്‍ നേടിയവര്‍ ഫിലഡെല്‍ഫിയയിലെ വാലി ഫോര്‍ജ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫൊക്കാനയുടെ പതിനെട്ടാമതു നാഷണല്‍ കണ്‍വെന്‍ഷനോട് അനുബന്ധിച്ചുള്ള ടാലെന്റ്‌റ് ഷോ മത്സരത്തില്‍ മാറ്റുരയ്ക്കും.

19 മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത സ്‌പെല്ലിങ് ബി മത്സരത്തില്‍ ആദര്‍ശ് പോള്‍ വര്ഗീസ് ആണ് ജേതാവായത്. ജൂലി അലന്‍ രണ്ടാം സ്ഥാനത്തും ഇവാ ആന്റണി മൂന്നാം സ്ഥാനത്തും എത്തി. മികച്ച പ്രകടനം കാഴ്ച്ചവെച്ച ജെര്‍മിയ മാര്‍ക്കോസിന് പ്രോത്സാഹന സമ്മാനവും ലഭിച്ചു.

സബ് ജൂനിയര്‍ വിഭാഗം പ്രസംഗ മത്സരത്തില്‍ നിക്കോളാസ് ആലമൂട്ടില്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ ഐറിന്‍ തടത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.ബ്രയന്‍ മാത്യുവിനാണ് മൂന്നാം സ്ഥാനം. ജൂനിയര്‍ പ്രസംഗ മത്സരത്തില്‍ അക്‌സ മരിയം വര്ഗീസ് ഒന്നാം സ്ഥാനവും ആദര്‍ശ് പോള്‍ വര്ഗീസ് രണ്ടാം സ്ഥാനവും നേടി.അര്‍വിന്‍ രവീന്ദ്രനാണ് മൂന്നാം സ്ഥാനം.

സബ് ജൂനിയര്‍ പാട്ട് മത്സരത്തില്‍ ജിയാ അക്കക്കാട്ട് ഒന്നാം സ്ഥാനം നേടിയപ്പോള്‍ സിന്ന ജൈജോ രണ്ടാം സ്ഥാനവും ജെര്‍മിയ മാര്‍ക്കോസ് മൂന്നാം സ്ഥാനവും നേടി, ജൂനിയര്‍ വിഭാഗത്തില്‍ ജൂലി അലന്‍, അലീന തര്യന്‍ , ആന്‍ഡ്രൂ ഫിലിപ്പ് എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്,മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

സബ് ജൂനിയര്‍ വിഭാഗം നൃത്തമത്സരത്തില്‍ ജോവാന മനോജ് വാട്ടപ്പള്ളില്‍ ഒന്നാം സ്ഥാനം നേടി. എവിന്‍ ആന്റണി രണ്ടാം സ്ഥാനവും ഐറിന്‍ തടത്തില്‍ മൂന്നാം സ്ഥാനവും നേടി.
ജൂനിയര്‍ വിഭാഗം നൃത്തമത്സരത്തില്‍ ഡോണ നൈനാന്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍, അക്‌സ മരിയം വര്ഗീസ് രണ്ടാം സ്ഥാനവും ഇവാ ആന്റണി മൂന്നാം സ്ഥാനവും നേടി.

ഉച്ച കഴിഞ്ഞു രണ്ടിന് ആരംഭിച്ച മത്സരങ്ങള്‍ വൈകുന്നേരം ആറിന് സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റ് ദാസ് കണ്ണംകുഴിയില്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ജൂലൈ 5 മുതല്‍ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ഫൊക്കാന കണ്‍വെന്‍ഷനിലേക്കു ന്യൂജെസിയിലെയും ഫിലഡല്ഫിയയിലെയും മുഴുവന്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നയ്ഹായി ഫിലഡല്ഫിയ ന്യൂജേഴ്‌സി റീജിയണല്‍ വൈസ് പ്രസിഡന്റുകൂടിയായ ഡാഡ് കണ്ണംകുഴിയില്‍ ആഹവനം ചെയ്തു. വടക്കേ അമേരിക്കയിലെയും ക്യാനഡയിലെയും മലയാളികളുടെ പരിച്ഛേദം വരുന്ന മലയാളകളെ പരിചയപ്പെടുവാനും സൗഹൃദം പുതുക്കാനുമുള്ള വേദിയാണെന്ഉം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ മലയാളികളെയും കേരള കള്‍ച്ചറല്‍ ഫോറം സെക്രട്ടറി ഫ്രാന്‍സിസ് കാരക്കാട്ടിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച പൊതു സമ്മേളനത്തില്‍ ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍, ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, ഫൊക്കാന കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി. നായര്‍, ഫൊക്കാന അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ടി.എസ്. ചാക്കോ, വിമന്‍സ് ഫോറം പ്രസിഡന്റ് ലീല മാരേട്ട് , കെ.സി.ഫ്. പ്രസിഡണ്ട് കോശികുരുവിള , മഞ്ച് പ്രസിഡന്റ് സുജ ജോസ്, സെക്രട്ടറി രഞ്ജിത്ത് പിള്ള, ഇ മലയാളി ന്യൂസ് എഡിറ്റര്‍ ഫ്രാന്‍സിസ് തടത്തില്‍, ടാലെന്റ്‌റ് ഷോ കോര്‍ഡിനേറ്റര്മാരായ ജോയ് ചാക്കപ്പന്‍, ദേവസി പാലാട്ടി, എല്‍ദോ പോള്‍ , ലൈസി അലക്‌സ്, കെ.ജി.തോമസ്, സാജന്‍ പോത്തന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഫൊക്കാന നാഷണല്‍ കമ്മിറ്റി മെമ്പര്‍ സജിമോന്‍ ആന്റണി, ടി.എസ. ചാക്കോ, ശ്രീകുമാര്‍ ഉണ്ണിത്താന്‍, അലക്‌സ് മുരിക്കാനി , ഉണ്ണികൃഷ്ണന്‍ നായര്‍, വിനീത നായര്‍ എന്നിവര്‍ ചേര്‍ന്നാണ് വിജയികള്‍ക്ക് സമ്മാനം നല്‍കിയത്.വാഹനാപകടത്തെ തുടര്‍ന്ന് അകാലത്തില്‍ മരണമടഞ്ഞ ജേക്കബ് ജോണിന്റെ അല്‍മാവിന് വേണ്ടി ഒരു മിനിറ്റു മൗന പ്രാത്ഥനയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്,എബ്രഹാം മാത്യു ആയിരുന്നു മാസ്റ്റര്‍ ഓഫ് സെറിമണി നേഹ ജോണ്‍ പാണ്ടിപ്പിള്ളി ഇന്ത്യയുടേയും അമേരിക്കയുടെയും ദേശീയഗാനങ്ങള്‍ ആലപിച്ചു .തുടര്‍ന്ന് ഡാന്‍സ് പാട്ട് മത്സരങ്ങളില്‍ ഒന്നാം സ്ഥാനം കിട്ടിയ കുട്ടികളുടെ പെര്‍ഫോമന്‍സും ഉണ്ടായിരുന്നു. ജോമോന്‍ പാണ്ടിപ്പിള്ളി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു . ദാസ് കണ്ണംകുഴിയില്‍ സ്വാഗതവും ആന്റണി കുര്യന്‍ നന്ദിയും പറഞ്ഞു.
ചിത്രങ്ങള്‍:ഷിജോ പൗലോസ്
പ്രതിഭകളുടെ സംഗമവേദിയായി ഫൊക്കാനയുടെ ന്യൂജേഴ്‌സി റീജിയണല്‍ ടാലെന്റ്‌ഷോ മത്സരം പ്രതിഭകളുടെ സംഗമവേദിയായി ഫൊക്കാനയുടെ ന്യൂജേഴ്‌സി റീജിയണല്‍ ടാലെന്റ്‌ഷോ മത്സരം പ്രതിഭകളുടെ സംഗമവേദിയായി ഫൊക്കാനയുടെ ന്യൂജേഴ്‌സി റീജിയണല്‍ ടാലെന്റ്‌ഷോ മത്സരം പ്രതിഭകളുടെ സംഗമവേദിയായി ഫൊക്കാനയുടെ ന്യൂജേഴ്‌സി റീജിയണല്‍ ടാലെന്റ്‌ഷോ മത്സരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക