Image

കുമ്മനം രാജശേഖരനുമായി മാര്‍ ആലഞ്ചേരി കൂടിക്കാഴ്ച നടത്തി

Published on 19 June, 2018
കുമ്മനം രാജശേഖരനുമായി മാര്‍  ആലഞ്ചേരി കൂടിക്കാഴ്ച നടത്തി
കൊച്ചി: മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനുമായി സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കൂടിക്കാഴ്ച നടത്തി. ഗസ്റ്റ്ഹൗസില്‍ ഇരുവരും ഒന്നിച്ച് ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു. 

ദീര്‍ഘകാലത്തെ സ്‌നേഹബന്ധം പുതുക്കാനുള്ള സന്ദര്‍ശനം മാത്രമാണെന്ന് മാര്‍ ആലഞ്ചേരി മാധ്യമങ്ങളോട് പ്രതികരിച്ചു. മിസോറമില്‍ ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട കുറെപ്പേര്‍ ഗവര്‍ണര്‍ക്കെതിരേ രംഗത്തിറങ്ങിയത് ചര്‍ച്ചയായില്ലെന്ന് അദ്ദേഹം പറഞ്ഞു. കുമ്മനത്തിന്റെ സ്ഥാനാരോഹണച്ചടങ്ങില്‍ അവിടത്തെ ബിഷപ്പ് പങ്കെടുത്തിരുന്നു. അദ്ദേഹത്തെ വിളിച്ച് താന്‍ സംസാരിച്ചിരുന്നതായും ആലഞ്ചേരി പറഞ്ഞു. എല്ലാ മതങ്ങളോടും ചേര്‍ന്നു പോകുന്നയാളാണ് കുമ്മനം. അവിടത്തെ ക്രൈസ്തവര്‍ ഒരുമിച്ച് ഗവര്‍ണര്‍ക്കെതിരേ ഒന്നും ചെയ്യില്ല. ആദിവാസി ഗോത്രങ്ങള്‍ ഏറെയുണ്ട് അവിടെ. അവരുടെ എതിര്‍പ്പ് രാഷ്ട്രീയപരമാകണമെന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ വന്നപ്പോള്‍ പോയി കണ്ടിരുന്നു. 

എല്ലാ മതങ്ങളും സംസ്‌കാരങ്ങളും യോജിച്ചു പോകേണ്ടതിന്റെ ആവശ്യം ചര്‍ച്ചയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയതായും കര്‍ദിനാള്‍ പറഞ്ഞു.  മാര്‍ ആലഞ്ചേരിയാണ് കൂടിക്കാഴ്ചയ്ക്ക് താത്പര്യം പ്രകടിപ്പിച്ചത്.

(Mathrubhumi)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക