അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍, 2018 ജൂണ്‍ 17-ാം തീയതി ഞായാറാഴ്ച അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍(St. Clements Episcopal Church, Mastrick Drive, Aberdeen, Scotland, UK, AB 16 6 UF) മലങ്കര യാക്കോബായ സുറിയാനി സഭയുടെ സീനിയര്‍ മെത്രാപ്പോലീത്തായും കോട്ടയം ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഡോ.തോമസ് മോര്‍ തിമോത്തിയോസ്സ് തിരുമേനി വി.കുര്‍ബ്ബാന അര്‍പ്പിച്ചു.
2018 ജൂണ്‍ 16-ാം തീയതി ശനിയാഴ്ച വൈകുന്നേരം 3.15ന് അബര്‍ഡീന്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന അഭിവന്ദ്യ ഡോ.തോമസ് മോര്‍ തിമോത്തിയോസ്സ് തിരുമേനിയെ ഇടവക ഭരണ സമിതിയുടെ നേതൃത്വത്തില്‍ ഇടവക അംഗങ്ങള്‍ ചേര്‍ന്നു സ്വീകരിച്ചു. വൈകുന്നേരം 7ന് പള്ളിയില്‍ സ്വീകരണവും തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥനയും, വചന പ്രഘോഷണവും നടത്തി.
ഡോ.തോമസ് മോര്‍ തിമോത്തിയോസ്സ് തിരുമേനിയുടെ 70-ാം ജന്മദിനം(സപ്തതി) പ്രമാണിച്ചു 70 പേര്‍ക്ക് മധുരം നല്‍കി ആഘോഷിച്ചു.
2018 ജൂണ്‍ 17-ാം തീയതി ഞായറാഴ്ച രാവിലെ 6.30ന് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് ഡോ.തോമസ് മോര്‍ തിമോത്തിയോസ്സ് തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി.കുര്‍ബ്ബാനയും, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, അനുഗ്രഹ പ്രഭാഷണം, ആശീര്‍വാദം, കൈമുത്ത് എന്നിവ ഉണ്ടായിരുന്നു. വിശ്വാസത്തോടും, പ്രാര്‍ത്ഥനയോടും കൂടി നേര്‍ച്ചകാഴ്ച്ചകളുമായി വന്നു സംബന്ധിച്ച് ഏവരെയും ഇടവകയുടെ പേരില്‍ നന്ദി അറിയിച്ചു.
എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ഞായാറാഴ്ച രാവിലെ ഏഴു മണിക്ക് പ്രഭാത നമസ്‌ക്കാരവും തുടര്‍ന്ന് വി.കുര്‍ബ്ബാനയും ദൈവമാതാവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും കൈമുത്തും ഉണ്ടായിരിക്കുന്നതും, തലേ ദിവസം ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക് സണ്‍ഡേസ്‌ക്കൂളും, ഏഴു മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്.
പള്ളിയുടെ വിലാസം: St. Clements Episcopal Church, Mastrick Drive, AB 16 6 UF, Aberdeen, Scotland, Uk.
കൂടുതല്‍ വിവരങ്ങള്‍ക്ക്
വികാരി- റവ.ഫാ.എബിന്‍ മാര്‍ക്കോസ്-07736547476
സെക്രട്ടറി- രാജു വേലംകാല-07789411249, 01224 680500.
ട്രഷറാര്‍- ജോണ്‍ വര്‍ഗീസ്- 07737783234, 01224 467104
വാര്‍ത്ത അയച്ചത്: രാജു വേലംകാല