Image

ബീഹാറില്‍ വിവരാവകാശ പ്രവര്‍ത്തകനെ അജ്ഞാതര്‍ വെടിവെച്ചുകൊന്നു

Published on 20 June, 2018
ബീഹാറില്‍ വിവരാവകാശ പ്രവര്‍ത്തകനെ അജ്ഞാതര്‍ വെടിവെച്ചുകൊന്നു

മോറ്റിഹാരി: ബീഹാറിലെ കിഴക്കന്‍ ചമ്‌ബാരന്‍ ജില്ലയില്‍ മോറ്റിഹാരി പ്രവിശ്യയില്‍ വിവരാവകാശ പ്രവര്‍ത്തകന്‍ വെടിയേറ്റ്‌ മരിച്ചു. സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ ക്രമക്കേടുകള്‍ പുറത്തു കൊണ്ടുവന്ന രാജേന്ദ്ര സിങ്‌ ആണ്‌ പട്ടാപ്പകല്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്‌. എല്‍ഐസി ഓഫീസ്‌ ക്രമക്കേട്‌, അദ്ധ്യാപകര്‍- പൊലീസ്‌ റിക്രൂട്ട്‌മെന്റ്‌ ക്രമക്കേട്‌, ഇന്ദിരാ ആവാസ്‌ യോജന പ്രകാരം വിവിധ ആനുകൂല്യങ്ങള്‍ അനുവദിച്ചതിലെ ക്രമക്കേടുകള്‍ തുടങ്ങി നിരവധി അഴിമതികള്‍ രാജേന്ദ്ര സിങ്‌ വെളിച്ചത്തുകൊണ്ടുവന്നിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക