Image

വാട്ട്‌സ്‌ ആപ്പിലെ ബ്ലൂ ടിക്ക്‌ മതി ലീഗില്‍ നോട്ടീസ്‌ കൈപറ്റിയെന്നതിന്‌ തെളിവായി ; ബോംബെ ഹൈക്കോടതി

Published on 20 June, 2018
വാട്ട്‌സ്‌ ആപ്പിലെ ബ്ലൂ ടിക്ക്‌ മതി ലീഗില്‍ നോട്ടീസ്‌ കൈപറ്റിയെന്നതിന്‌ തെളിവായി ; ബോംബെ ഹൈക്കോടതി


ലീഗല്‍ നോട്ടീസ്‌ കൈപറ്റാതെ മുങ്ങിനടക്കുന്നവരെ പൂട്ടാന്‍ ബോംബെ ഹൈക്കോടതി. ഇനി മുതല്‍ ലീഗില്‍ നോട്ടീസുകള്‍ വാട്ട്‌സ്‌ ആപ്പ്‌ മുഖനേയും അയ്‌ക്കാമെന്ന്‌ ഹൈക്കോടതി . ഈ സന്ദേശം വായിച്ചതായി കാണിക്കുന്ന വാട്ട്‌സ്‌ ആപ്പിലെ ബ്ലൂ ടിക്ക്‌ മതി ലീഗില്‍ നോട്ടീസ്‌ കൈപറ്റിയെന്നതിന്‌ തെളിവയായി എന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിട്ടുണ്ട്‌.

എസ്‌ബിഐ, പേയ്‌മെന്റ്‌സ്‌ സര്‍വീസസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്നിവര്‍ മുംബൈ സ്വദേശി രോഹിത്‌ ജാദവിനെതിരെ നല്‍കിയ പരാതിയിലാണ്‌ കോടതിയുടെ സുപ്രധാന ഉത്തരവ്‌. ഇയാള്‍ ബാങ്ക്‌ അയ്‌ക്കുന്ന ലീഗില്‍ നോട്ടീസ്‌ കൈപറ്റാതെ രക്ഷപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന്‌ ബാങ്ക്‌ ഇയാള്‍ക്ക്‌ വാട്ട്‌സ്‌ ആപ്പിലൂടെ ലീഗില്‍ നോട്ടീസിന്റെ പിഡിഎഫ്‌ കോപ്പി അയ്‌ച്ചു കൊടുത്തു. ഇത്‌ രോഹിത്‌ വായിച്ചതിന്‌ തെളിവയായി വാട്ട്‌സ്‌ ആപ്പിലെ ബ്ലൂ ടിക്ക്‌ ബാങ്ക്‌ കോടതിയില്‍ ഹാജാരാക്കി.

രോഹിതിന്‌ സന്ദേശം ലഭിക്കുക മാത്രമല്ല, അയാള്‍ അത്‌ ഡൗണ്‍ലോഡ്‌ ചെയുകയും വായിക്കുകയും ചെയ്‌തായി കോടതി വിലയിരുത്തി. ജസ്റ്റീസ്‌ ഗൗതം പട്ടേലാണ്‌ ഇതു സംബന്ധിച്ച വിധി പറഞ്ഞത്‌.

മുംബൈയിലെ നളസോപ്പര സ്വദേശിയായ രോഹിത്‌ ജാദവ്‌ 1.7 ലക്ഷം രൂപ ക്രെഡിറ്റ്‌ കാര്‍ഡില്‍ നിന്നും എസ്‌ബിഐയ്‌ക്ക്‌ കുടിശിക വരുത്തിയിട്ടുണ്ട്‌. ഇത്‌ തിരിച്ചടയ്‌ക്കണമെന്ന്‌ കാണിച്ച്‌ ബാങ്ക്‌ അയ്‌ക്കുന്ന നോട്ടീസുകള്‍ ഇയാള്‍ കൈപറ്റാതെ മുങ്ങിനടക്കുകയായിരുന്നു. ജാദവിന്റെ മൊബൈല്‍ നമ്പറിലേക്ക്‌ ഇതേ തുടര്‍ന്ന്‌ വാട്ട്‌സ്‌ ആപ്പ്‌ സന്ദേശമായി ബാങ്ക്‌ ലീഗില്‍ നോട്ടീസ്‌ അയച്ചു. ഇത്‌ കണ്ടതായി വ്യക്തമാക്കുന്ന ബ്ലൂ ടിക്ക്‌ വന്നതോടെ സന്ദേശത്തിന്റെ രേഖകള്‍ ബാങ്ക്‌ സൂക്ഷിച്ചു.

2010 ല്‍ ജാദവ്‌ എസ്‌ബിഐ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ചതിലൂടെ 85,000 രൂപ ബാങ്കിന്‌ തിരിച്ചടയ്‌ക്കാനുണ്ടായിരുന്നു. പലിശ സഹിതം തുക തിരിച്ചടയ്‌ക്കാനായി ഇയാളോട്‌ ബാങ്ക്‌ ആവശ്യപ്പെട്ടു. ഇതിലും ജാദവ്‌ വീഴ്‌ച്ച വരുത്തി. ഇതോടെ എസ്‌ബിഐ 2015 ല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജാദവ്‌ സ്ഥിരമായി തന്റെ താമസസ്ഥലം മാറുന്നത്‌ കൊണ്ട്‌ ലീഗില്‍ നോട്ടീസ്‌ നല്‍കുന്നതിന്‌ സാധിക്കുന്നില്ലെന്ന്‌ ചൂണ്ടികാട്ടിയാണ്‌ അന്ന്‌ ബാങ്ക്‌ കോടതിയെ സമീപിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക