Image

മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനുളള നിര്‍ദ്ദേശം ലഭിച്ചിട്ടില്ല

Published on 26 March, 2012
മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനുളള നിര്‍ദ്ദേശം ലഭിച്ചിട്ടില്ല
മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനുളള നിര്‍ദ്ദേശം കേന്ദ്രത്തിന് ലഭിച്ചിട്ടില്ല എന്ന് കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി പവന്‍കുമാര്‍ ബന്‍സ്വാള്‍ രാജ്യസഭയെ രേഖാമൂലം അറിയിച്ചു. പുതിയ ഡാം സംബന്ധിച്ച നിര്‍ദ്ദേശം കേന്ദ്ര ജലകമ്മീഷന്‍ ഓഫീസില്‍ എത്തിയിട്ടില്ല എന്നും അതിനാല്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടതില്ല എന്നും പി. രാജീവ് എംപിയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി സഭയെ അറിയിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം ലഭിച്ചോ എന്നും അതുവരെ സുരക്ഷക്കായി എന്തു നടപടികള്‍ സ്വീകരിച്ചു എന്നുമായിരുന്നു ചോദ്യങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക