Image

രോഗത്തെക്കുറിച്ച്‌ ഇര്‍ഫാന്‍ ഖാന്റെ ഹൃദയസ്‌പര്‍ശിയായകുറിപ്പ്‌

Published on 20 June, 2018
 രോഗത്തെക്കുറിച്ച്‌ ഇര്‍ഫാന്‍ ഖാന്റെ ഹൃദയസ്‌പര്‍ശിയായകുറിപ്പ്‌
ഇര്‍ഫാന്‍ ഖാന്‍ തനിക്ക്‌ ഗൗരവകരമായ ന്യൂറോ എന്‍ഡോക്രൈന്‍ ക്യാന്‍സറാണെന്ന്‌ വെളിപ്പെടുത്തി യിരുന്നു. ഇപ്പോഴിതാ സിനിമാ തിരക്കുകളില്‍ നിന്നൊക്കെ മാറി രോഗവുമായി പടവെട്ടുകയാണ്‌ നടന്‍. രോഗത്തെക്കുറിച്ചും തന്റെ ചെറുത്തുനില്‍പ്പിനെക്കുറിച്ചും ഇര്‍ഫാന്‍ ഹൃദയസ്‌പര്‍ശിയായ കുറിപ്പ്‌ പങ്കുവെച്ചിരിക്കുകയാണ്‌

`ഗൗരവതകരമായ ന്യൂറോ എന്‍ഡോക്രൈന്‍ ക്യാന്‍സര്‍ എന്നെ പിടികൂടിയെന്ന്‌ തിരിച്ചറിഞ്ഞിട്ട്‌ കുറച്ചുനാളുകളാകുന്നു. ഈ രോഗത്തിന്റെ പേരു തന്നെ എന്റെ വൊക്കാബിലറിയില്‍ ഇതാദ്യമാണ്‌. ഇപ്പോള്‍ ഞാനുമിതാ ഒരു ഗുരുതരസ്വഭാവമുള്ള കളിയുടെ ഭാഗമായിത്തീര്‍ന്നിരിക്കുന്നു.

ഇതോരു വ്യത്യസ്‌തമായ കളിയാണ്‌. വളരെ വേഗത്തില്‍ പാഞ്ഞു പോകുന്ന ഒരു ട്രെയിനില്‍ യാത്ര ചെയ്യുന്നതു പോലെ സ്വപ്‌നങ്ങള്‍, പ്ലാനുകള്‍, ലക്ഷ്‌്യങ്ങള്‍ ഇവയിലെല്ലാം മുഴുകി കഴിയുകയായിരുന്നു ഞാന്‍. പക്ഷേ പെട്ടെന്ന്‌ ടിക്കറ്റ്‌ എക്‌സാമിനര്‍ എത്തുന്നു. നിങ്ങള്‍ക്കിറങ്ങേണ്ട സ്ഥലം എത്തി എന്നു പറയുന്നു. ഇറങ്ങിക്കൊള്ളു എന്ന്‌ പറയുകയാണ്‌. ഞാന്‍ ആശയക്കുഴപ്പത്തിലായി തിരിച്ചുചോദിക്കും ഇല്ല, ഇല്ല എന്റെ സ്ഥലം ഇനിയും എത്തിച്ചേര്‍ന്നിട്ടില്ല എന്ന്‌. അപ്പോള്‍ അയാള്‍ പറയും അല്ല ചില സമയങ്ങളില്‍ ജീവിതം ഇങ്ങനെയാണ്‌ എന്ന്‌.

ചിലപ്പോള്‍ ഓര്‍ക്കും അപാരമായ സമുദ്രത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു കോര്‍ക്ക്‌ അതാണ്‌ നമ്മള്‍. എങ്ങോട്ടാണ്‌ പോകുന്നതെന്ന്‌ പ്രവചിക്കാനാവാത്ത പ്രവാഹങ്ങള്‍ നമ്മളെ കൊണ്ടു പോകും അവയ്‌ക്കു തോന്നുന്നിടത്തേക്ക്‌. എന്നാല്‍ അവയെ തടുക്കാന്‍ വിഫലമായി നമ്മള്‍ പരിശ്രമിക്കും.

വളരെ ക്ഷീണിതനായാണ്‌ ഞാന്‍ ആശുപത്രിയില്‍ പ്രവേശിച്ചത്‌. വളരെ വൈകിയാണ്‌ ഞാന്‍ അത്‌ മനസ്സിലാക്കിയത്‌. എന്റെ ആശുപത്രി സ്ഥിതി ചെയ്യുന്നത്‌ ലോര്‍ഡ്‌സ്‌ ക്രിക്കറ്റ്‌ സ്റ്റേഡിയത്തിന്റെ എതിര്‍വശത്താണെന്ന്‌. എന്റെ ബാല്യകാല സ്വപ്‌നങ്ങളിലെ മെക്കാ. എല്ലാ വേദനകള്‍ക്കുമിടയില്‍ പുഞ്ചിരി തൂകി നില്‍ക്കുന്ന വിവിയന്‍ റിച്ചാര്‍ഡിന്റെ ചിത്രം കണ്ടു. ഒന്നും സംഭവിച്ചില്ല.

കാരണം ഈ ലോകം ഒരിക്കലും എന്റേതായിരുന്നില്ല എന്ന്‌ തോന്നി. എന്റെ മുറിക്കു മുകളില്‍ അബോധാവസ്ഥയില്‍ കിടക്കുന്നവരുടെ വാര്‍ഡാണ്‌. ഒരിക്കല്‍ മുറിക്കു പുറത്തെ ബാല്‍ക്കണിയില്‍ നില്‍ക്കുമ്പോള്‍ പെട്ടെന്ന്‌ വൈകാരികമായ വിക്ഷോഭം എന്നെ കീഴടക്കി. ജീവിതത്തിനും മരണത്തിനുമിടയിലുള്ള കളികളില്‍ ഒരൊറ്റ പാത മാത്രമേ മുന്നിലുള്ളൂ. ഒരു വശത്ത്‌ ആശുപത്രി. മറുവശത്ത്‌ സ്റ്റേഡിയം. ഒന്നിന്റെയും ഭാഗമാകാതെ നില്‍ക്കുമ്പോള്‍ത്തന്നെ നിശ്ചിതമായ ഒരിടമുണ്ട്‌. അത്‌ ആശുപത്രിയുമല്ല സ്റ്റേഡിയവുമല്ല.

പ്രപഞ്ചത്തിന്റെ മഹത്തായ ശക്തിയും ബുദ്ധിശക്തിയും എന്നെ വല്ലാതെ സ്വാധീനിച്ചു. അനിശ്ചിതത്വമാണ്‌ നിശ്ചിതമായിട്ടുള്ള ഏക കാര്യം. എന്റെ ശക്തി എന്താണെന്ന്‌ തിരിച്ചറിയാനും ഈ കളി നന്നായി കളിക്കാനും അതെന്നെ സഹായിച്ചു. എട്ടുമാസം, നാല്‌ മാസം അല്ലെങ്കില്‍ രണ്ട്‌ വര്‍ഷങ്ങള്‍ എടുത്താലും അനന്തരഫലം എന്തു തന്നെയായാലും അതില്‍ സമര്‍പ്പിച്ച്‌ കീഴടങ്ങാന്‍ ഈ തിരിച്ചറിവ്‌ എന്നെ സഹായിച്ചു. എന്റെ ആശങ്കകള്‍ എല്ലാം മനസ്സിന്റെ പിന്‍ സീറ്റിലേക്ക്‌ പോവുകയും അവിടെ നിന്ന്‌ ഇപ്പോള്‍ മറഞ്ഞു പോകുകയും ചെയ്യുന്നു.'



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക